Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബാബരി സിന്ദാ ​ഹേ';...

'ബാബരി സിന്ദാ ​ഹേ'; ഭൂമിപൂജക്കിടെ ട്വിറ്ററിൽ ട്രൻഡിങ്ങായി കാമ്പയിൻ

text_fields
bookmark_border
ബാബരി സിന്ദാ ​ഹേ; ഭൂമിപൂജക്കിടെ ട്വിറ്ററിൽ ട്രൻഡിങ്ങായി കാമ്പയിൻ
cancel

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടു​േമ്പാഴും ട്വിറ്ററിൽ ട്രൻഡിങ്ങായി 'ബാബരി സിന്ദാ ഹെ' കാമ്പയിൻ. ഈ ടാഗിൽ ഇതിനോടകം തന്നെ ലക്ഷക്കണക്കിന്​ ട്വീറ്റുകളാണ്​ വന്നിരിക്കുന്നത്​.

ബാബരി മസ്​ജിദിൻെറ ചിത്രങ്ങൾ പോസ്​റ്റ്​ ചെയ്​തും, പള്ളി തകർത്തതിന്​ പി​റ്റേന്ന്​ പുറത്തിറങ്ങിയ പത്രവാർത്തകൾ ഷെയർ ചെയ്​തുമാണ്​ കാമ്പയിനിൽ നിരവധിപേർ അണിചേർന്നത്​.

കോൺഗ്രസ്​, ആം ആദ്​മി അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ വിഷയത്തിൽ പുലർത്തുന്നത്​ നീതികേടാണെന്നും ട്വീറ്റുകളിലൂടെ നിരവധ​ിപേർ ഓർമിപ്പിച്ചു. സ്ഥലം ബാബരി മസ്​ജിദായിരുന്നെന്നും ഇപ്പോഴും മസ്​ജിദ്​ ആണെന്നും ഇനിയും ആയിരിക്കുമെന്നും എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസി പ്രസ്​താവിച്ചിരുന്നു. 'ബാബരി സിന്ദാ ഹേ' ടാഗിലൂടെ ഉവൈസിയും കാമ്പയിൻ ഭാഗമായി.

ബാബരി മസ്​ജിദ്​ തകർത്തവർ ആരാണെന്ന്​ വ്യക്തമായി അറിയാമായിരുന്നിട്ടും ക്രിമിനൽ നടപടികൾ സ്വീകരിച്ചവരെ ശിക്ഷിക്കുന്നതിൽ കോടതി അലംഭാവം കാണിക്കുകയാണെന്നും നിരവധിപേർ പങ്കുവെച്ചു. എൻ.എസ്​.യു ദേശീയ പ്രസിഡൻറ്​ ആയിരുന്ന കശ്​മീരിൽ നിന്നുള്ള ഫൈറൂസ്​ ഖാൻ അടക്കമുള്ളവരും കാമ്പയിനിൽ അണിചേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjidramakshethracogress
Next Story