അയോധ്യക്ക് സമാനമായ രാമ ക്ഷേത്രം നിർമിക്കാനൊരുങ്ങി ബി.ജെ.പി; മുർഷിദാബാദിൽ ഭൂമിപൂജ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അയോധ്യക്ക് സമാനമായ രാമ ക്ഷേത്രം നിർമിക്കാനൊരുങ്ങി ബി.ജെ.പി. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികമായ ഡിസംബർ ആറിന് മുർഷിദാബാദിൽ ബാബരി മാതൃകയിലുള്ള മസ്ജിദിന് തറക്കല്ലിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ബി.ജെ.പി നേതാവ് സകാരോ സർക്കാറിന്റെ നേതൃത്വത്തിൽ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ ക്ഷേത്രം നിർമിക്കുന്നതിനായി ഭൂമിപൂജ നടത്തിയത്. പ്രവൃത്തികൾക്ക് നേതൃത്വം നൽകാൻ രാംമന്ദിർ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചതായി സകാരോ പറഞ്ഞു.
മുർഷിദാബാദിലെ ബെറംപൂരിലാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിക്കുക. ആശുപത്രിയും സ്കൂളും ഉൾക്കൊള്ളുന്നതാണ് ക്ഷേത്രത്തിന്റെ മാതൃകയെന്നും സകാരോ പറഞ്ഞു.
ലക്ഷം പേരുടെ ഖുർആൻ പാരായണവുമായി ഹുമയൂൺ കബീർ
പശ്ചിമ ബംഗാളിൽ ബാബരി മസ്ജിദ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച് സസ്പെൻഷനിലായ തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ, പള്ളി നിർമാണത്തിന് മുന്നോടിയായി ലക്ഷം പേരെ അണിനിരത്തി ഖുർആൻ പാരായണം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
കഴിഞ്ഞദിവസം, മുർഷിദാബാദിൽ അദ്ദേഹം പള്ളിക്ക് ശിലയിട്ടിരുന്നു. നിരവധി ആളുകൾ പള്ളി നിർമാണത്തിനുള്ള ഇഷ്ടികയുമായി അവിടെ എത്തുകയും ചെയ്തു. ഫെബ്രുവരിയിലായിരിക്കും ഖുർആൻ പാരായണം. അതിനുശേഷമായിരിക്കുമത്രെ പള്ളിയുടെ നിർമാണം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

