Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസിലെ...

ബാബരി കേസിലെ അന്യായക്കാരൻ മഹന്ത്​ ഭാസ്​കർ ദാസ്​ നിര്യാതനായി

text_fields
bookmark_border
mahant-bhaskar-Das
cancel

ന്യൂഡൽഹി: ബാബരി കേസിലെ അന്യായക്കാരായ അയോധ്യയിലെ നിർമോഹി അഖാഡയുടെ മുഖ്യ പുരോഹിതൻ മഹന്ത്​ ഭാസ്​കർ ദാസ്​ നിര്യാതനായി. 89 വയസായിരുന്നു. 

ഗുരുതരമായ ശ്വസന പ്രശ്​നങ്ങൾ അനുഭവിച്ചിരുന്ന ഭാസ്​കർ ദാസ്​ ശനിയാഴ്​ച പുല​ർച്ചെ മൂന്നോ​െടയാണ്​ മരിച്ചത്​. ബാബരി മസ്​ജിദ്​ നിന്ന സ്​ഥലത്തി​​െൻറ ഉടമസ്​ഥർ തങ്ങളാണെന്ന്​ അവകാശപ്പെട്ട്​ നിർമോഹി അഖാഡ 1959 ലാണ്​ കേസ്​ നൽകിയത്​. യു.പി ഫൈസാബാദിലെ നാക ഹനുമാൻ ഗാധി ക്ഷേത്രത്തിലെ പുരോഹിതൻ കൂടിയാണ്​ അദ്ദേഹം. നാക ഹനുമാൻ ഗാധിയിൽ ​മൃതദേഹം പൊതുദർശനത്തിനു വച്ചിട്ടുണ്ട്​. ശേഷം അയോധ്യയിലെ സരയൂ തീരത്ത്​ സംസ്​കരിക്കും. 

മസ്​ജിദ്​ രാമജൻമഭൂമിയാണെന്നും ഭൂമിയുടെ അവകാശികൾ തങ്ങളാണെന്നുമാണ്​ സുപ്രീംേകാടതിയിൽ നൽകിയ പരാതിയിൽ നിർമോഹി അകാഡ അവകാശപ്പെടുന്നത്​. ​കേസ്​ ഇപ്പോഴും തുടരുകയാണ്​. 

കേസിലെ എതിർ കക്ഷികളി​െലാരാളും ഭാസ്​കാർ ദാസി​​െൻറ അടുത്ത സുഹൃത്തുമായ ഹാഷിം അൻസാരി 2016 ജൂലൈയിൽ 96ാം വയസിൽ മരിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramajanmabhoomibabari masjid casemalayalam newsNirmohi Akhada
News Summary - Babri Masjid case: Mahant Bhaskar Das is dead - India News
Next Story