Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1949ൽ മസ്​ജിദിൽ...

1949ൽ മസ്​ജിദിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിഗ്രഹങ്ങൾ സ്ഥാപിച്ചെന്ന്​ സുന്നി വഖഫ്​​ ബോർഡ്​

text_fields
bookmark_border
1949ൽ മസ്​ജിദിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിഗ്രഹങ്ങൾ സ്ഥാപിച്ചെന്ന്​ സുന്നി വഖഫ്​​ ബോർഡ്​
cancel
ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്​ജിദിനകത്ത്​ 1949 ഡിസംബർ 22, 23 തീയതിയിലെ അർധരാത്രിയിൽ ആസൂത്രിതമായ ഗൂഢാലോചനയിലൂടെ വിഗ്രഹങ്ങൾ സ്ഥാപിച്ചെന്നും ഇതിനായി ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും സുന്നി വഖഫ്​ ബോർഡും ഹരജിക്കാരിലൊരാളായ എം. സിദ്ദീഖും സുപ്രീംകോടതിയിൽ വ്യക്​തമാക്കി. ബാബരി ഭൂമി കേസിൽ 18ാം ദിവസം വാദം കേൾക്കുകയായിരുന്ന ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി​ക്ക്​ മുന്നിലാണ്​ കക്ഷികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ്​ ധവാൻ ഇക്കാര്യം പറഞ്ഞത്​.

കൃത്യമായ നിർദേശമുണ്ടായിട്ടും ഫൈസാബാദിലെ മുൻ ​െഡപ്യൂട്ടി കമീഷണർ കെ.കെ. നായർ വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ അനുവദിച്ചില്ല. യഥാർഥത്തിൽ വിഗ്രഹ പ്രതിഷ്​ഠ ഒരു അത്ഭുത സംഭവമായിരുന്നില്ല. വലിയ ആസൂത്രണവും ഗൂഢാലോചനയും അതിന്​ പിന്നിലുണ്ട്​. കെ.കെ. നായർ പിന്നീട്​ ഭാരതീയ ജനസംഘത്തി​​െൻറ സ്​ഥാനാർഥിയായി ലോക്​സഭയിലേക്ക്​ മത്സരിച്ചിരുന്നു. മാത്രവുമല്ല, 1528ൽ വിക്രമാദിത്യ നിർമിച്ച ക്ഷേ​ത്രം തകർത്താണ്​ ബാബർ പള്ളി സ്​ഥാപിച്ചതെന്ന്​ പറഞ്ഞ്​ 1949 ഡിസംബർ 16ന്​ ചീഫ്​ സെക്രട്ടറിക്ക്​ നായർ കത്തെഴുതിയതായും രാജീവ്​ ധവാൻ​ വ്യക്തമാക്കി.

ആരാധന വിലക്കിയപ്പോൾ​ മുസ്​ലിംകൾ എന്ത​ുചെയ്​തെന്ന കോടതിയുടെ ചോദ്യത്തിന്​ അവർ വഖഫ്​ ഇൻസ്​പെക്​ടർക്ക്​ പരാതി നൽകിയെന്നും എന്നാൽ, ആരാധന നിർവഹിക്കാൻ അനുമതി നൽകിയില്ലെന്നും ധവാൻ മറുപടി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssupreme court
News Summary - babri land dispute case-india news
Next Story