ഒരിക്കൽ മുസ്ലിം പള്ളിയായാൽ അത് എക്കാലത്തും മുസ്ലിം പള്ളി - രാജീവ് ധവാൻ
text_fieldsന്യൂഡൽഹി: ശ്രീരാമൻ ജനിച്ച സ്ഥലമാണെന്ന കേവല വിശ്വാസംകൊണ്ട് ബാബരി ഭൂമിക്കു മേൽ ഹിന്ദുക്കൾക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും വസ്തുനിഷ്ഠമായ ആവിഷ്കാരം ആ സ് ഥലത്തുണ്ടാകണമെന്നും രാജീവ് ധവാൻ. ഒരിക്കൽ മുസ്ലിം പള്ളിയായാൽ അത് എക്കാലത്തും മു സ്ലിം പള്ളിയായിരിക്കുമെന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി അഡ്വ. രാജീവ് ധവാൻ തിങ്ക ളാഴ്ച അഞ്ചംഗ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിെൻറ 29ാം നാളിൽ വാദം തുടരുകയായിരുന്നു അദ്ദേഹം.
കുറച്ചു കാലം ബാബരി മസ്ജിദ് പള്ളിയായി ഉപയോഗിച്ചിട്ടില്ല എന്നാണ് ഹിന്ദുപക്ഷത്തിെൻറ വാദം. യഥാർഥത്തിൽ ബാബരി മസ്ജിദിനകത്ത് അവകാശ വാദമുന്നയിക്കാൻ ൈകവശം തെളിവുകളൊന്നുമില്ലാത്തതുകൊണ്ടാണ് അവർക്ക് ആ വാദം നടത്തേണ്ടിവന്നെതന്ന് ധവാൻ വ്യക്തമാക്കി. ശ്രീരാമൻ ജനിച്ച സ്ഥലമാണെന്ന കേവല വിശ്വാസംകൊണ്ട് ആ സ്ഥലത്തിന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ല. വസ്തുനിഷ്ഠമായ ആവിഷ്കാരം ആ സ്ഥലത്തുണ്ടാകണം. ബാബരി മസ്ജിദ് നിന്ന ഭൂമി രാമക്ഷേത്രത്തിേൻറതാണെന്ന് പറയണമെങ്കിൽ അവിടെ രാമെൻറ പ്രതിഷ്ഠ വേണ്ടിയിരുന്നു. എന്നാൽ, അതില്ല.
ജന്മസ്ഥാൻ എന്നു പറയുന്നത് വലിയ പ്രദേശമായിരിക്കുമെന്നും അതിനെല്ലാം ഭരണഘടനാ പരിരക്ഷ ലഭിക്കില്ലെന്നും ധവാൻ തുടർന്നു. ഒരു റോഡ് നിർമിക്കാനോ മറ്റു വല്ല പദ്ധതികൾ നടപ്പാക്കാനോ ആ ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് കഴിയും. അതിൽനിന്നൊന്നും ഒരു സ്ഥലത്തിന് പരിരക്ഷ കിട്ടില്ല എന്ന് ധവാൻ വാദിച്ചപ്പോൾ ക്ഷേത്രങ്ങൾ അടക്കമുള്ളതും വികസനത്തിനായി ഏറ്റെടുക്കാറുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
വിശ്വാസത്തിന് വസ്തുതാപരമായ ആവിഷ്കാരത്തിെൻറ ആവശ്യമെന്താണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് േചാദിച്ചപ്പോൾ ആരാധന മതിയെന്നും എന്നാൽ ബാബരി ഭൂമിയുടെ കാര്യത്തിൽ രാമെൻറ ജന്മസ്ഥലമെന്ന വിശ്വാസം വെച്ചുപുലർത്തുകയല്ലാതെ ശ്രീരാമനായി ആരാധന നടന്നിട്ടിെല്ലന്ന് ധവാൻ മറുപടി നൽകി. ബാബരി മസ്ജിദിന് പുറത്തുള്ള രാം ഛബൂത്രയിൽ പ്രാർഥന മാത്രമേ നടന്നിട്ടുള്ളൂ.
രാമൻ ജനിച്ച സ്ഥലമായതിനാൽ നിയമപരിരക്ഷ ഉണ്ടെന്ന വാദം 1989ൽ രാമജന്മഭൂമി പ്രസ്ഥാനമുണ്ടായ ശേഷം തുടങ്ങിയതാണ്. നേരേത്ത ഇതുമായി ബന്ധപ്പെട്ട സിവിൽ കേസുകളിലൊന്നും വരാത്തതുമാണ്. ബാബരി ഭൂമി കേസിലെ അഞ്ചാം അന്യായക്കാരന് പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് ധവാൻ കുറ്റപ്പെടുത്തി. മരങ്ങളും നദികളും വേദ സങ്കൽപത്തിലുള്ളതാണെന്നും അവക്ക് ഇന്ത്യൻ ഭരണഘടനപ്രകാരം നിയമപരിരക്ഷയുണ്ടെന്നുമുള്ള ഹിന്ദുപക്ഷത്തിെൻറ വാദം തെറ്റാണെന്ന് ധവാൻ സമർഥിച്ചു.
വിഗ്രഹവും ജന്മസ്ഥലവും വ്യത്യാസമുണ്ടെന്നും ജന്മസ്ഥലം ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
