Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ബാബരി മസ്​ജിദ്​...

​ബാബരി മസ്​ജിദ്​ ക്ഷേത്രാവശിഷ്​ടങ്ങൾക്ക്​ മുകളിലാണെന്നതി​െൻറ ​െതളിവ് വേണം​- സുപ്രീംകോടതി

text_fields
bookmark_border
​ബാബരി മസ്​ജിദ്​ ക്ഷേത്രാവശിഷ്​ടങ്ങൾക്ക്​ മുകളിലാണെന്നതി​െൻറ ​െതളിവ് വേണം​- സുപ്രീംകോടതി
cancel

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ ക്ഷേത്രത്തി​​െൻറയോ ഹിന്ദു ആരാധനാ മന്ദിരത്തി​​െൻറയോ അവശിഷ്​ടങ്ങൾക്ക്​ മുകളിലാണ ്​ പണിതതെന്ന വാദത്തിന്​ തെളിവ്​ കൊണ്ടുവരാൻ സുപ്രീംകോടതി​ ആവശ്യപ്പെട്ടു. ബാബരി ഭുമി കേസിൽ ഹിന്ദുപക്ഷത്ത്​ ര ാമവിഗ്രഹത്തി​നു​ വേണ്ടി വാദം തുടരുന്ന അഡ്വ. സി.എസ്.​ വൈദ്യനാഥനോടാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗേ​ായി അധ്യ ക്ഷനായ അഞ്ചംഗ ബെഞ്ചിലെ രണ്ട്​ ജഡ്​ജിമാർ ഇൗ ആവശ്യമുന്നയിച്ചത്​.

കഴിഞ്ഞ രണ്ട്​ സഹസ്രാബ്​ദങ്ങളായി വിവിധ നാഗരികതകൾ നദീതീരങ്ങളിൽ വസിക്കുകയും വാസസ്ഥലം മാറ്റുകയും ചെയ്​തിട്ടുണ്ട്​ എന്ന്​ ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ രാമവിഗ്രഹത്തി​​െൻറ അഭിഭാഷകനെ ​ഒാർമിപ്പിച്ചു. നേരത്തെയുള്ള കെട്ടിടങ്ങളിലായിരുന്നു പല നാഗരികതകളും വാസസ്ഥലങ്ങൾ പണിതത്​. എന്നാൽ, തകർത്ത ക്ഷേത്രത്തി​​െൻറ അവശിഷ്​ടങ്ങൾക്ക്​ മുകളിലാണ്​ ബാബരി മസ്​ജിദ്​ നിർമിച്ച​െതന്നതിനുള്ള തെളിവാണ്​ വേണ്ടതെന്ന്​ ജസ്​റ്റിസ്​ ​ഡി.വൈ. ചന്ദ്രചൂഡ്​ പറഞ്ഞു. ബാബരി മസ്​ജിദിനടിയിലുണ്ടായിരുന്ന കെട്ടിടം ഷേത്രമായിരുന്നുവെന്നും അത്​ ശ്രീരാമ​​േൻറതായിരുന്നുവെന്നുമാണ്​ തെളിയിക്കേണ്ടതെന്ന്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെയും വൈദ്യനാഥനോട്​ ആവശ്യപ്പെട്ടു.

ബി.സി രണ്ടാം നൂറ്റാണ്ടിലേതെന്ന്​ കരുതുന്ന നിലവറ ബാബരി മസ്​ജിദ്​ നിന്ന കെട്ടിടത്തിനടിയിൽ പുരാവവസ്​ത​ു വകുപ്പ്​ കണ്ടെത്തിയിട്ടുണ്ടെന്ന്​ ഇതിന്​ വൈദ്യനാഥൻ മറുപടി നൽകി. കൊത്തുപണികളുള്ള തൂണുകളും തേച്ചുമിനുക്കിയ ചുമരുകളും കാലഗണനക്കുള്ള തെളിവായി പുരാവസ്​തു വകുപ്പ്​ അംഗീകരിച്ചിട്ടുണ്ട്​. ബാബരി മസ്​ജിദ്​ തകർക്കുന്നതിന്​ മുമ്പ്​ നടത്തിയ പര്യവേക്ഷണത്തിൽ പുരാവസ്​തു വകുപ്പ്​ കണ്ടെടുത്ത ശിൽപങ്ങളുടെയും രൂപങ്ങളുടെയും ചിത്രങ്ങൾ വൈദ്യനാഥൻ സുപ്രീംകോടതിക്ക്​ സമർപ്പിച്ചു. അവിടെനിന്ന്​ കണ്ടെടുത്ത ചിത്രങ്ങളും ശിൽപങ്ങളും ഇസ്​ലാമികമായ പാരമ്പര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന്​ അദ്ദേഹം വാദം തുടർന്നു.

പള്ളികളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളുണ്ടാകില്ല. ബാബരി മസ്​ജിദി​​െൻറ കെട്ടിടത്തിൽ തന്നെ ഇവയുണ്ടായിരുന്നതിനാൽ അത്​ പള്ളിയല്ലെന്ന്​ തീർത്തുപറയാൻ കഴിയും. അതിനാൽ മുസ്​ലിംകൾ പ്രാർഥിച്ചിരുന്നു എന്ന കാരണംകൊണ്ട്​ മാത്രം മുസ്​ലിംകൾക്ക്​ ആ കെട്ടിടത്തി​​െൻറ ഉടമസ്ഥാവകാശം നൽകാനാവില്ല. ഒരു തെരുവിൽ നമസ്​ക്കരിച്ചതുകൊണ്ട്​ ആ തെരുവ്​ പള്ളിയാകില്ല. അവിടെ നടന്ന പര്യവേക്ഷണത്തിൽ മുസ്​ലിം കലാരൂപങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അ​േദ്ദഹം വാദിച്ച​ു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Case
News Summary - babri case
Next Story