ന്യൂഡൽഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയാനുള്ള അവസാന തീയതി കേസ് പരിഗണിക്കുന്ന ലഖ്‌നോ സി.ബി.ഐ പ്രത്യേക കോടതിക്ക് സുപ്രീംകോടതി െസപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കി.
പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിെൻറ അപേക്ഷ പ്രകാരം ജസ്റ്റിസുമായ രോഹിങ്ടണ്‍ നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചി േൻറതാണ് നടപടി.
ആഗസ്റ്റ് 31നകം വിധി പറയണമെന്ന മുന്‍ ഉത്തരവ് തിരുത്തിയാണ് സെപ്റ്റംബർ അവസാനം വരെ നീട്ടി നല്‍കിയത്. കേസിെൻറ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ യാദവ് സുപ്രീംകോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
കേസില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടി ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈൽ വഴിയാണ് വിചാരണ നടത്തിയത്.
ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങി 32 പേരാണ് കേസിലെ പ്രതികള്‍.