Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസ്​:...

ബാബരി കേസ്​: രവിശങ്കറുമായി ചർച്ച നടത്തിയിട്ടില്ലെന്ന്​ ആക്​ഷൻ കമ്മിറ്റി

text_fields
bookmark_border
ബാബരി കേസ്​: രവിശങ്കറുമായി ചർച്ച നടത്തിയിട്ടില്ലെന്ന്​ ആക്​ഷൻ കമ്മിറ്റി
cancel

അയോധ്യ: ബാബരി മസ്​ജിദ്​ കേസിൽ കോടതിക്ക്​ പുറത്ത്​ ഒത്തു തീർപ്പ്​ ശ്രമങ്ങൾ നടത്താൻ ജീവനകല ആചാര്യൻ ശ്രീ ശ്രീ രവി ശങ്കറുമായി ചർച്ച നടത്തിയെന്ന  വാർത്തകൾ ബാബരി ആക്​ഷൻ കമ്മിറ്റി നിഷേധിച്ചു. 

മു​െമ്പാരിക്കൽ രവിശങ്കറി​​​െൻറ മധ്യസ്​ഥൻ തന്നെ വിളിച്ച്​ സംസാരിക്കണമെന്ന്​ ആവശ്യപ്പെട്ടതായി ബാബരി ആക്​ഷൻ കമ്മിറ്റി അംഗം ഹാജി ​െമഹബൂബ്​  എ.എൻ.​െഎ യോട്​ പറഞ്ഞു. താൻ അവരെ സ്വാഗതം ചെയ്​തിരുന്നു. ചിലപ്പോൾ അവർ ഹിന്ദു പ്രതിനിധികളുമായി സംസാരിച്ചിരിക്കാം. എന്നാൽ തങ്ങളോട്​ ഇതുവരെ സംസാരിക്കുകയോ ഏന്തെങ്കിലും സന്ദേശങ്ങൾ നൽകുകയോ ചെയ്​തിട്ടില്ലെന്നും മെഹബൂബ്​ പറഞ്ഞു. അവർക്ക്​ സംസാരിക്കാൻ താത്​പര്യമു​െണ്ടങ്കിൽ തങ്ങൾ തയാറാണ്​. വിഷയം ചർച്ച ചെയ്യുന്നതിലും പരിഹരിക്കുന്നതിലും തങ്ങൾക്ക്​ ഒരു പ്രശ്​നവുമില്ലെന്നും ​ഹാജി മെഹബൂബ്​ അറിയിച്ചു. 

ബാബരി വിഷയം പരിഹരിക്കാൻ ശ്രീ ശ്രീ രവിശങ്കറി​​​െൻറ ശ്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്ന്​ മണിക്കൂറുകൾക്കുള്ളിലാണ്​ ഹാജി മെഹബൂബി​​​െൻറ നിഷേധം. നിർമോഹി അഖാഡയും ആൾ ഇന്ത്യ മുസ്​ലിം വ്യക്​തി നിയമ ബോർഡ്​ പ്രതിനിധികളുമായും രവിശങ്കർ ചർച്ചകൾ നടത്തി എന്നായിരുന്ന വാർത്തകൾ. 

അതിനിടെ, അയോധ്യയിലെ അന്തരീക്ഷം മാറിയിട്ടുണ്ടെന്നും ആളുകൾക്ക്​ സമാധാനമാണ്​ ആവശ്യമെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

അതേസമയം, ബാബരി വിഷയം കോടതിക്ക്​ പുറത്ത്​ പരിഹരിക്കാനുള്ള ശ്രീ​ ശ്രീ രവിശങ്കറി​​​െൻറ ശ്രമം അഭിനന്ദനാർഹമാണെന്ന്​ കോൺഗ്രസ് പ്രതികരിച്ചു. രവിശങ്കറി​​​െൻറ നീക്കം സ്വാഗതാർഹമാണെന്നും നിയമ പരിഹാരത്തേക്കാൾ മധ്യസ്​ഥ ചർച്ചകളാണ്​ ഉചിതമെന്നും ​പ്രമുഖ അഭിഭാഷകനും കോൺഗ്രസ്​ നേതാവുമായ കെ.ടി.എസ്​ തുൾസി അഭിപ്രായപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babri masjidall india muslim personal law boardmalayalam newsNirmohi AkharaSri Sri Ravi Sankar
News Summary - Babri Action Committee denies meeting Sri Sri Ravi Shankar -India News
Next Story