Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുസ്​തി താരവും...

ഗുസ്​തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടിന്​ നേരെ കർഷക പ്രതിഷേധം

text_fields
bookmark_border
babita-phogat black flag
cancel

ചണ്ഡിഗഢ്​: ഗുസ്​തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടിനെതിരെ കർഷക പ്രതിഷേധം. നരേന്ദ്ര മോദി സർക്കാറി​​െൻറ ഏ​ഴാം വാർഷികം ആഘോഷിക്കുന്നതിനായി ഗ്രാമങ്ങളിൽ പാർട്ടി നടത്തിയ പൊതുപരിപാടികൾക്കെത്തിയതായിരുന്നു ബബിത.

കേന്ദ്ര സർക്കാറി​െൻറ പുതിയ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതി​ഷേധിക്കുന്ന കർഷകർ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്​തിരുന്നു.

ഇതി​െൻറ ഭാഗമായാണ്​ ഞായറാഴ്​ച ചർകി -ദാദ്രിയിൽ വെച്ച്​ കർഷകർ ബബിതക്ക്​ നേരെ കരി​ങ്കൊടി വീശിയത്​. മനോഹർ ലാൽ സർക്കാറിന്​ കീഴിൽ ഹരിയാന വനിത വികസന കോർപറേഷൻ ചെയർപേഴ്​സണാണ്​ ബബിത. 2019ലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ചർകി-ദാദ്രി സീറ്റിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ഗ്രാമങ്ങളിൽ കോവിഡ്​ ബാധ വർധിക്കാനുള്ള പ്രധാന കാരണം കർഷക സമരമാണെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഞായറാഴ്​ച പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanababita phogatBJP
News Summary - Babita Phogat shown black flags by protesting farmers in Haryana
Next Story