Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി...

ബാബരി മസ്ജിദ്-രാമക്ഷേത്ര വിവാദം: ബി.ജെ.പിയുടെ രാഷ്ട്രീയ ഇന്ധനം

text_fields
bookmark_border
ബാബരി മസ്ജിദ്-രാമക്ഷേത്ര വിവാദം: ബി.ജെ.പിയുടെ രാഷ്ട്രീയ ഇന്ധനം
cancel

ബാബരി മസ്ജിദ് രാമക്ഷേത്ര തർക്കം ഇന്ധനമാക്കിയാണ് ബി.ജെ.പി​ ഇന്ത്യൻ രാഷ്​ട്രീയത്തി​​െൻറ ​മുഖ്യധാരയിൽ സ്വാധീന ം ചെലുത്തിയത്. 1992ലെ ബാബരി മസ്​ജിദ്​ തകർക്കലിലൂടെ രാഷ്​ട്രീയത്തിൽ നിർണായക സ്വാധീനമാണ്​ ബി.ജെ.പി സ്വന്തമാക്കിയ ത്​. കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കൽ, ഏകീകൃത സിവിൽ കോഡ്​, അയോധ്യയിലെ രാമക്ഷേത്രം എന്നിവ 1989 മുതൽ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധമാണ്​.

ബാബരി മസ്ജിദ് നിലനിന്നിരുന്ന തർക്ക ഭൂമിയിൽ ക്ഷേത്രം പണിയുകയെന്നത്​ ഹിന്ദുത്വ കക്ഷികളുടെ പഴക്കമുള്ള ആവശ്യമായിരുന്നങ്കിലും 1980കൾക്ക്​ ശേഷമാണ്​ അത്​ രാഷ്​ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ തുടങ്ങിയത്​. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിന്​ ശേഷം നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ മൃഗീയഭൂരിപക്ഷമാണ്​ കോൺഗ്രസ്​ നേടിയത്​. 415 സീറ്റുകളിലാണ്​ കോൺഗ്രസ്​ വിജയിച്ചത്​. 48 ശതമാനം വോട്ടും കോൺഗ്രസി​​െൻറ നേതൃത്വത്തിലുള്ള മുന്നണി നേടി. വാജ്​പേയിയുടേയും അദ്വാനിയുടേയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക്​ കേവലം രണ്ട്​ സീറ്റിൽ മാത്രമാണ്​ വിജയിക്കാനായത്​. ഇതോടെ ബി.ജെ.പി രാഷ്​ട്രീയത്തി​​െൻറ പ്രധാന അജണ്ടയായി രാമക്ഷേത്രം ഉയർത്താൻ തീരുമാനിച്ചു( പാർട്ടി ശിബിരവും വർഷവും പറയുക). ഇതി​​െൻറ ഭാഗമായി ബാബരിയുടെ ​ഗേറ്റുകൾ വിശ്വാസികൾക്കായി തുറന്ന്​ കൊടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹിന്ദുത്വ കക്ഷികൾ പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി ആരംഭിച്ചു.

1989ൽ ബാബരി മസ്​ജിദിൽ ശിലാന്യാസത്തിന്​ രാജീവ്​ ഗാന്ധി സർക്കാർ അനുമതി നൽകിയതോടെ ബി.ജെ.പിയുടെ പ്രചാരണം പുതിയൊരു തലത്തിലേക്ക്​ എത്തി. രാമക്ഷേത്രം അജണ്ടയിലുൾപ്പെടുത്തി 1989ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി സീറ്റുകളുടെ എണ്ണം രണ്ടിൽ നിന്ന് 85 ആക്കി ഉയർത്തി. ഇ​ൗ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ രാഷ്​ട്രീയമുഖമായി അദ്വാനി .

1989 മുതൽ 1991 വരെയുള്ള കാലയളവിൽ . വി.പി സിങ്ങി​​േൻറയും ചന്ദ്രശേഖറി​േൻറയും നേതൃത്വത്തിലുള്ള രണ്ട്​ സർക്കാറുകളാണ് രാജ്യം ഭരിച്ചത്​. പഞ്ചാബിലും കശ്​മീരിലുമുണ്ടായ പ്രശ്​നങ്ങൾ, ജാതി രാഷ്​ട്രീയത്തി​​െൻറ ഉദയം, സോവിയറ്റ്​ യൂനിയ​​െൻറ തകർച്ച തുടങ്ങി സംഭവ ബഹുലമായിരുന്നു ആ കാലഘട്ടം. ഇത്​ രാജ്യത്ത്​ ഹിന്ദുത്വ വലതുപക്ഷ രാഷ്​ട്രീയത്തി​​െൻറ ഉദയത്തിന്​ കാരണമായി. എങ്കിലും ഇന്ത്യൻ രാഷ്​ട്രീയത്തിൽ നിർണായക സ്വാധീനം സ്വന്തമാക്കാൻ അവർക്കൊരു വൈകാരിക വിഷയം ആവശ്യമായിരുന്നു. അതിനവർ തെരഞ്ഞെടുത്തത് രാമക്ഷേത്ര വാദമാണ്.

1990 സെപ്റ്റംബർ 15ന് അന്നത്തെ ബി.ജെ.പി പ്രസിഡൻറ്​ എൽ. കെ. അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സോമനാഥിൽ നിന്ന് വിവിധ സംസ്​ഥാനങ്ങളുടെ ‘രഥമുരുട്ടി’ ഒക്​ടോബർ 30ന്​ അയോധ്യയിൽ പതിനായിരക്കണക്കായ അനുയായികളുടെ പിന്തുണയോടെ ‘കർസേവ’ നടത്താൻ ബി.ജെ.പി തീരുമാനിച്ചു. അദ്വാനി ഒരു ദിവസം ശരാശരി 300 കിലോമീറ്റർ സഞ്ചരിക്കുകയും, ദിവസവും ആറ് റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. രഥമുരിണ്ടിടത്തെല്ലാം ഹിന്ദു മുസ്​ലിം സംഘട്ടനം, ജീവഹാനി, വർഗീയ കലാപം,കൊള്ള തുടങ്ങിയ മാനവിക ദുരന്തങ്ങൾ നടമാടി. ഒക്​ടോബർ 23ന്​ യാത്ര ബീഹാറിലെ സമസ്​തിപൂരിലെത്തിയെപ്പോൾ അദ്വാനിയേയും യാത്രയേയും കയറൂരിവിട്ടാൽ രാജ്യം കൊടിയവിപത്തിലേക്ക്​ നീങ്ങുമെന്ന്​ മനസ്സിലാക്കി അന്നത്തെ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ്​ യാദവ്​ ധീരമായി അദ്വാനിയെ അറസ്​റ്റു ചെയ്​തു യാത്ര തടഞ്ഞു. എന്നാൽ, 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിക്കുന്നതിനും കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ കയറാനും സഹായകരമായത് ആ രഥയാത്രയായിരുന്നു.


Show Full Article
TAGS:babari masjid bjp ram temple india news 
News Summary - Babari Masjid-Ram temple issue-India news
Next Story