ബാബരി മസ്ജിദ്; മതേതരത്വത്തിന്റെ രക്തസാക്ഷിത്വത്തിന് 33 ആണ്ട്
text_fieldsബാബരി മസ്ജിദ്
അയോധ്യ: ഇന്ത്യൻ മതേതരത്വത്തിന്റെയും ആരാധന സ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷ അവകാശങ്ങളുടെയും താഴികക്കുടങ്ങൾ മണ്ണോട് ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് 33 ആണ്ട്. 1992 ഡിസംബർ ആറിനാണ് ബി.ജെ.പി, സംഘ് പരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ പ്രചോദിതരായ ഭീകരക്കൂട്ടം അയോധ്യയിലെ ചരിത്രപ്രാധാന്യമുള്ള ബാബരി മസ്ജിദ് അടിച്ചുതകർത്തത്. ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് രാഷ്ട്രീയ അധികാരം പിടിക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമായിരുന്നു ഈ അതിക്രമം.
തുടർന്ന് രാജ്യമൊട്ടുക്ക് നടമാടിയ വർഗീയ കലാപങ്ങളിൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് എരിഞ്ഞുതീർന്നത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചും ഭരണഘടനാ തത്ത്വങ്ങളെ ചവിട്ടിമെതിച്ചും നടത്തിയ മസ്ജിദ് ധ്വംസനത്തിന്റെ ഉത്തരവാദികളാരും ശിക്ഷിക്കപ്പെട്ടില്ല, നിരപരാധികളുടെ ചോരയിൽ ചവിട്ടി അവരിൽ അധികപേരും അധികാരക്കസേരകളിലേക്ക് നടന്നുകയറി.
ഏറെനാൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പള്ളി ഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുകൊടുക്കാൻ 2019ൽ സുപ്രീംകോടതി വിധിയുണ്ടായി. മോദി ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അവിടെ ക്ഷേത്രവുമുയർന്നു. എന്നിരിക്കിലും മതനിരപേക്ഷതയെ മാനിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും ഓർമകളിൽ ഇന്നും തലയുയർത്തി നിൽക്കുന്നു ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

