Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂഹ മാധ്യമങ്ങളിലൂടെ...

സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം: രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
right-thinkers
cancel

കൊച്ചി: ബാബരി മസ്ജിദ്-അയോധ്യ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന് ന തരത്തിൽ പ്രതികരിച്ച രണ്ടുപേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തു. റൈറ്റ് തിങ്കേഴ്സ് യഥാ ർഥ ചിന്തകർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ കമൻറിട്ട സെ‍യ്ഫുദ്ദീൻ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് കേസെടുത്തത്.

ഗ്രൂപ്പിൽ രഞ്ജിത്ത് ലാൽ മാധവൻ എന്ന അക്കൗണ്ടിൽനിന്ന്​ അയോധ്യ വിധിയുമായി ബന്ധപ്പെട്ട് വന്ന പോസ്​റ്റിന് കീഴിലായിരുന്നു ഇവരുടെ കമൻറ്. വെള്ളിയാഴ്ചയാണ് രഞ്ജിത്ത് ലാൽ മാധവൻ പോസ്​റ്റ്​ ഇട്ടത്. മതസ്പർധയുണ്ടാക്കുന്ന തരത്തി​െല ഈ കമൻറുകൾ കേരള പൊലീസി​​െൻറ സൈബർ ഡോം വിഭാഗം കണ്ടെത്തുകയും നടപടിയെടുക്കുകയുമായിരുന്നു. അക്കൗണ്ട് ഉടമകളെക്കുറിച്ച വിവരങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിധിയുടെ പശ്ചാത്തലത്തിൽ ഇൻറർനെറ്റ് കേന്ദ്രീകരിച്ച് സൈബർ ഡോം കർശന നിരീക്ഷണമാണ് നടത്തിവരുന്നത്. മതത്തി​​െൻറ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കുക, പൊതുസമൂഹത്തിൽ പ്രശ്നമുണ്ടാക്കുന്ന രീതിയിൽ പ്രതികരിക്കുക എന്നിവക്ക്​ ഐ.പി.സി 153 എ, 550 ബി പ്രകാരവും കേരള ​പൊലീസ്​ ആക്​ടിലെ 120(ഒ) വകുപ്പ്​ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകിയിരുന്നു.

മതസ്പർധ വളർത്തുന്ന പോസ്​റ്റ്​: മഞ്ചേരിയിൽ കേസ്​
മ​ഞ്ചേ​രി: ബാ​ബ​രി മ​സ്​​ജി​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​വി​ധി​ക്കെ​തി​രെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തും​വി​ധം സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റി​ട്ട​യാ​ൾ​ക്കെ​തി​രെ മ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. കെ.​പി ആ​ക്ട് 120 (ഒ), ​ഐ.​പി.​സി 153 (എ) ​വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണി​ത്. ഏ​ത്​ ഫേ​സ്ബു​ക്ക് ഐ.​ഡി​യാ​ണെ​ന്ന വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​കോ​പ​ന​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്​​റ്റു​ക​ളി​ട്ട ര​ണ്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBabari Land DisputeBabari verdictright thinkers
News Summary - babari land dispute verdict; case against right thinkers group -kerala news
Next Story