Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസ്: ഇവരാണ്...

ബാബരി കേസ്: ഇവരാണ് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥർ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി ഭൂ​മി ​േക​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ ഞ്ച്​ മ​ധ്യ​സ്​​ഥ​ത​ക്ക്​ വി​ട്ടു. റി​ട്ട.​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ ഫ​ഖീ​ർ മു​ഹ​മ്മ​ദ്​ ഇ ​ബ്രാ​ഹിം കലീ​ഫു​ല്ല ചെ​യ​ർ​മാ​നാ​യ മ​ധ്യ​സ്​​ഥ സ​മി​തി​യി​ൽ രാ​മ​ക്ഷേ​​ത്ര​ത്തി​നാ​യി നേ​ര​ത്തെ മ​ധ്യ​സ ്​​ഥ നീ​ക്കം ന​ട​ത്തി​യ ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ, മ​ധ്യ​സ്​​ഥ വി​ദ​ഗ്​​ധ​നും മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ലെ മു ​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ ശ്രീ​രാം പ​ഞ്ചു എ​ന്നി​വ​രാ​ണ്​ അം​ഗ​ങ്ങ​ൾ. ത​ർ​ക്ക​ഭൂ​മി​യു​ള്ള ഫൈ​സാ​ബാ​ദ ി​ൽ ഒ​രാ​ഴ്​​ച​ക്ക​കം മ​ധ്യ​സ്​​ഥ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ൽ ന​ട​ത്തു​ന ്ന ​പ്ര​ക്രി​യ​യു​ടെ പു​രോ​ഗ​തി നാ​ലാ​ഴ്​​ച​ക്ക​കം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ​ നി​ർ​ദേ​ശി​ച്ചു.

ആ​കെ എട്ടാ​ഴ്ച​യാ​ണ്​ മ​ധ്യ​സ്​​ഥ​നീ​ക്ക​ങ്ങ​ൾ​ക്ക്​ സു​പ്രീം​കോ​ട​തി മാ​റ്റി​വെ​ ച്ച​ത്. ഫ​ലം ക​ണ്ടി​ല്ലെ​ങ്കി​ൽ കേ​സി​ൽ കോ​ട​തി വാ​ദം കേ​ൾ​ക്ക​ലി​ലേ​ക്ക്​ ക​ട​ക്കും. സി​വി​ൽ ന​ട​പ​ടി​ക്ര ​മം 89ാം വ​കു​പ്പ്​ പ്ര​കാ​രം കോ​ട​തി​യി​ൽ നി​ക്ഷി​പ്​​ത​മാ​യ അ​ധി​കാ​ര​മു​പ​േ​യാ​ഗി​ച്ച്​ ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ ബോ​ബ്​​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ൺ, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള മ​ധ്യ​സ്​​ഥ​ത​ക്ക്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സി​ലെ ക​ക്ഷി​ക​ളാ​യ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ഡ, രാം​ല​ല്ല വി​രാ​ജ്​​മാ​ൻ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച മ​ധ്യ​സ്​​ഥ​രു​ടെ പേ​രു​ക​ള​ി​ലൊ​ന്നു​പോ​ലും സ്വീ​ക​രി​ക്കാ​തെ കോ​ട​തി സ്വ​ന്തം നി​ല​ക്ക്​ മൂ​ന്നു​പേ​രെ നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

മ​ധ്യ​സ്​​ഥ ന​ട​പ​ടി​ക​ൾ അ​ങ്ങേ​യ​റ്റം ര​ഹ​സ്യ​സ്വ​ഭാ​വ​ത്തി​ലാ​യി​രി​ക്ക​ണം എ​ന്ന നി​ല​പാ​ടാ​ണ്​ അ​ഞ്ചം​ഗ ബെ​ഞ്ചി​നു​ള്ള​തെ​ന്നും മ​ധ്യ​സ്​​ഥ​ത​യു​ടെ വി​ജ​യ​ത്തി​ന്​ അ​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും​ ഉ​ത്ത​ര​വ്​ പ്ര​ത്യേ​കം വ്യ​ക്ത​മാ​ക്കി. മ​ധ്യ​സ്​​ഥ ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​േ​മ്പാ​ൾ മാ​ധ്യ​മ​ങ്ങ​ൾ അ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ന​ൽ​ക​രു​തെ​ന്ന്​ കോ​ട​തി താ​ൽ​പ​ര്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, വാ​ർ​ത്ത ന​ൽ​കു​ന്ന​ത്​ വി​ല​ക്കി ഉ​ത്ത​ര​​വൊ​ന്നും പു​റ​പ്പെ​ടു​വി​ക്കാ​തി​രു​ന്ന കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം മ​ധ്യ​സ്​​ഥ​ർ​ക്ക്​ വി​ട്ടു. മ​ധ്യ​സ്​​ഥ ന​ട​പ​ടി​ക​ൾ​ക്ക്​ ഏ​തെ​ങ്കി​ലും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സ​മി​തി ചെ​യ​ർ​മാ​ൻ ജ​സ്​​റ്റി​സ്​ കലീ​ഫു​ല്ല അ​ക്കാ​ര്യം സു​പ്രീം​കോ​ട​തി ര​ജി​സ്​​ട്രി​യെ അ​റി​യി​ക്ക​ണം. മ​ധ്യ​സ്​​ഥ​ത​ക്ക്​ ആ​വ​ശ്യ​മാ​യ സ്​​ഥ​ലം, മ​ധ്യ​സ്​​ഥ​രു​ടെ താ​മ​സ സൗ​ക​ര്യം, അ​വ​രു​ടെ സു​ര​ക്ഷ, യാ​ത്ര എ​ന്നി​വ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ ഒ​രു​ക്ക​ണം.

ബാ​ബ​രി ഭൂ​മി കേ​സി​ൽ സ​മ​ർ​പ്പി​ച്ച പ​രി​ഭാ​ഷ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​ന്​ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച സ​മ​യ​മാ​ണ്​ എ​ട്ടാ​ഴ്​​ച. ആ ​കാ​ല​യ​ള​വ്​ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​​പ്പെ​ടു​ത്താ​നാ​ണ്​ ഇ​ത്ത​ര​മൊ​രു മ​ധ്യ​സ്​​ഥ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന്​ കോ​ട​തി നേ​ര​ത്തെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2010 മു​ത​ൽ സു​പ്രീം​കോ​ട​തി​യി​ൽ കി​ട​ക്കു​ന്ന കേ​സ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത വേ​ള​യി​ൽ​ മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യാ​ണ്​ അ​ന്തി​മ വാ​ദ​ത്തി​നാ​യി എ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി ചു​മ​ത​ല​യേ​റ്റ ​ര​ഞ്​​ജ​ൻ ​െഗാ​ഗോ​യി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.

ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുല്ല
ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുല്ല 2016ലാണ് സുപ്രീംകോടതി ജഡ്ജി പദവിയിൽ നിന്ന് വിരമിക്കുന്നത്. സുപ്രീംകോടതി ജഡ്ജി പദവിയിൽ എത്തുന്നതിന് മുമ്പ് ജമ്മു കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഈ സമയത്താണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ സ്ഥാപിച്ചത്.

ജസ്റ്റിസ് എം. ഫക്കീർ മുഹമ്മദിന്‍റെ മകനായി തമിഴ്നാട്ടിലെ ശിവഗംഗയിലാണ് ജസ്റ്റിസ് ഖലീഫുല്ലയുടെ ജനനം. 1975ൽ തൊഴിൽ നിയമത്തിൽ കേന്ദ്രീകരിച്ച് അദ്ദേഹം അഭിഭാഷകവൃത്തി ആരംഭിച്ചു. 2000ൽ മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി സേവനം തുടങ്ങി.

അഭിഭാഷകൻ ശ്രീറാം പിഞ്ചു
മുതിർന്ന അഭിഭാഷകനായ ശ്രീറാം പിഞ്ചു ആണ് 2015ൽ മദ്രാസ് ഹൈകോടതിയിൽ 'തമിഴ്നാട് മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്‍ററി'ന് തുടക്കമിട്ടത്. രാജ്യത്തെ ആദ്യത്തെ മീഡിയേഷൻ സെന്‍ററാണിത്. മധ്യസ്ഥതയും നിര്‍ണ്ണയത്തിനും പ്രത്യേക ചേംബറുകൾ ഇദ്ദേഹം സ്ഥാപിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രാജ്യത്ത് ഉപഭോക്തൃ വ്യവഹാരങ്ങളിൽ മികവ് പുലർത്തിയ അഭിഭാഷകരിൽ ഒരാളാണ് ശ്രീറാം പിഞ്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമും നാഗലാൻഡും ഉൾപ്പെടുന്ന ഭൂമി തർക്ക കേസിൽ മധ്യസ്ഥനായി ശ്രീറാം പിഞ്ചുവിനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. മുംബൈയിലെ പാഴ്സി സമുദായത്തിലെ പൊതു വ്യവഹാരങ്ങളിലും അദ്ദേഹം മധ്യസ്ഥത വഹിച്ചിരുന്നു.

ശ്രീ.ശ്രീ രവിശങ്കർ
ജീവനകല‍യുടെ സ്ഥാപകനും ആചാര്യനുമാണ് ശ്രീ.ശ്രീ രവിശങ്കർ. ശ്രീലങ്ക, ഹെയ്തി, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ പ്രശ്നബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സംഘടനയാണ് ശ്രീ.ശ്രീ രവിശങ്കറിന്‍റെ ആർട് ഒാഫ് ലിവിങ്.

നേരത്തെ, ബാബരി തർക്ക പരിഹാരത്തിനായി ശ്രീ.ശ്രീ രവിശങ്കർ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം ബംഗളൂരുവിലാണ് താമസിക്കുന്നത്.

മധ്യസ്​ഥ സമിതിയിലെ മൂന്നംഗങ്ങളും തമിഴ്​നാട്ടുകാർ
കെ. ​രാ​ജേ​ന്ദ്ര​ൻ

ചെ​ന്നൈ: അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി​ത​ർ​ക്ക വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട മ​ധ്യ​സ്​​ഥ സ​മി​തി​യി​ലെ മൂ​ന്നം​ഗ​ങ്ങ​ളും ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ൾ. സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ എ​ഫ്.​എം. ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ല്ല അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ ശ്രീ​ശ്രീ ര​വി​ശ​ങ്ക​റും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​റാം പ​ഞ്ചു​വു​മാ​ണ്​ അം​ഗ​ങ്ങ​ൾ. 67കാ​ര​നാ​യ ജ​സ്​​റ്റി​സ്​ എ​ഫ്.​എം. ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ല്ല ശി​വ​ഗം​ഗ ജി​ല്ല​യി​ലെ കാ​ര​ക്കു​ടി സ്വ​ദേ​ശി​യാ​ണ്. 2011 ഫെ​ബ്രു​വ​രി​യി​ൽ മ​ദ്രാ​സ്​ ഹൈ ​കോ​ട​തി ജ​ഡ്​​ജി​യാ​യി. 2012 ഏ​പ്രി​ൽ ര​ണ്ട്​ മു​ത​ൽ 2016 ജൂ​ലൈ 22 വ​രെ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ആ​ത്മീ​യ ഗു​രു​വാ​യ ശ്രീ​ശ്രീ ര​വി​ശ​ങ്ക​റി​​​െൻറ ജ​ന്മ​ദേ​ശം പാ​പ​നാ​ശ​മാ​ണ്. ജീ​വ​ന​ക​ല ഫൗ​ണ്ടേ​ഷ​ൻ സ്​​ഥാ​പ​ക​നാ​യ ശ്രീ​ശ്രീ ര​വി​ശ​ങ്ക​റി​ന്​ രാ​ജ്യം പ​ത്മ​വി​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചു.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​രാം പ​ഞ്ചു ചെ​ന്നൈ ബെ​സ​ൻ​റ്​ ന​ഗ​റി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ‘മീ​ഡി​യേ​ഷ​ൻ ചേ​ം​ബേ​ഴ്​​സി’​​​െൻറ സ്​​ഥാ​പ​ക​നാ​ണ്. അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ൻ മീ​ഡി​യേ​റ്റേ​ഴ്​​സ്​ പ്ര​സി​ഡ​ൻ​റും ബോ​ർ​ഡ്​ ഒാ​ഫ്​ ദി ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മീ​ഡി​യേ​ഷ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് (​െഎ.​എം.​െ​എ) ഡ​യ​റ​ക്​​ട​റു​മാ​ണ്. അ​സം-​നാ​ഗാ​ലാ​ൻ​ഡ്​ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നും മും​ബൈ​യി​ലെ പാ​ഴ്​​സി സ​മു​ദാ​യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ഭി​ന്ന​ത തീ​ർ​ക്കു​ന്ന​തി​നും സു​പ്രീം​കോ​ട​തി നേ​ര​ത്തെ ശ്രീ​രാം പ​ഞ്ചു​വി​നെ​യാ​ണ്​ മ​ധ്യ​സ്​​ഥ​നാ​യി നി​യോ​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBabari land caseSupreme Court mediators panel
News Summary - Babari land dispute Supreme Court mediators panel -India News
Next Story