ബാബരി: ഭൂമി അനുവദിച്ചതിനെതിരെ മുസ്ലിം ഹരജിക്കാർ
text_fieldsഅയോധ്യ: ബാബരി മസ്ജിദ് ഭൂമി ഹിന്ദു വിഭാഗത്തിന് നൽകണമെന്ന വിധിക്കൊപ്പം, അയോധ ്യയിൽ പ്രാധാന്യമുള്ള മറ്റൊരിടത്ത് പള്ളി പണിയാൻ ഭൂമി കണ്ടെത്തി നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കേസിലെ മുസ്ലിം ഹരജിക്കാർ. അയോധ്യയിൽ നി ന്ന് 25 കി.മീ അകലെയാണ്, ഉത്തർപ്രദേശ് സർക്കാർ കോടതി നിർദേശപ്രകാരമുള്ള അഞ്ചേക്ക ർ കണ്ടെത്തിയതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഫൈസാബാദ് ജില്ലയെ അയോധ്യ യായി കഴിഞ്ഞ വർഷം പേരുമാറ്റിയിരുന്നു. ഇതോടെ അയോധ്യ ജില്ലയിലായ, സോഹോവാൾ താലൂക്കിലെ ധാനിപൂർ ഗ്രാമത്തിൽ ഉൾറോഡിലാണ് പ്രസ്തുത ഭൂമി. ഇത് അനുവദിച്ചതായി കാണിച്ചുള്ള കത്ത് സുന്നി വഖഫ് ബോർഡിന് സർക്കാർ കഴിഞ്ഞ ദിവസം കൈമാറിയെന്ന് സംസ്ഥാന സർക്കാർ വക്താവ് ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, തകർക്കപ്പെട്ട ബാബരി മസ്ജിദിനു പകരമായി ഭൂമി എന്നതിനെ നിരസിക്കുന്നുവെന്ന നിലപാടാണ് വിവിധ മുസ്ലിം സംഘടനകൾക്കുള്ളത് എന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് നിർവാഹക സമിതി അംഗം സഫരിയാബ് ജീലാനി വ്യക്തമാക്കി. കോടതി നിർദേശിച്ച പ്രകാരം പ്രാധാന്യമുള്ള സ്ഥലത്തല്ല ഭൂമിയെന്ന് കേസിലെ കക്ഷികളായ മുഹമ്മദ് ഉമർ, ഹസ്ബുല്ല ബാദ്ഷാ ഖാൻ എന്നിവരും പ്രതികരിച്ചു.
‘‘1994ലെ ഇസ്മായിൽ ഫാറൂഖി കേസിൽ, 67 ഏക്കർ പ്രദേശത്തിനുള്ളിലായിരിക്കണം പള്ളിയും േക്ഷത്രവും എന്നായിരുന്നു സുപ്രീം കോടതി വിധി. ശേഷം, 2019 നവംബറിലെ വിധിയിൽ, അയോധ്യയിൽ പ്രാധാന്യമുള്ള ഇടത്തായിരിക്കണം പള്ളിക്ക് ഭൂമി നൽകേണ്ടത് എന്നായിരുന്നു ഉത്തരവിട്ടത്. ഇപ്പോൾ കണ്ടെത്തിയ ഭൂമി അയോധ്യയിൽ പോലുമല്ല’’ - ഹസ്ബുല്ല ബാദ്ഷാ ഖാൻ ചൂണ്ടിക്കാട്ടി.
‘‘കഴിഞ്ഞ വർഷത്തെ ദീപാവലി നാളിലാണ്, ഫൈസാബാദ് ജില്ലയുടെ പേര് യു.പി സർക്കാർ അയോധ്യ എന്നാക്കി മാറ്റിയത്. ബാബരി കേസിൽ ഇന്നോളമുള്ള കോടതി രേഖകളിലും മറ്റും അയോധ്യ എന്നത് ഫൈസാബാദിലെ ഒരു ചെറു പട്ടണമായിരുന്നു. ഈ പട്ടണം, ഇന്നിപ്പോൾ സർക്കാർ പേരുമാറ്റി ഉണ്ടാക്കിയ അയോധ്യയാവില്ല’’ -സഫരിയാബ് ജീലാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
