Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി ഭൂമി കേസ്​:...

ബാബരി ഭൂമി കേസ്​: എന്തായിരുന്നു ​അലഹബാദ് ഹൈകോടതി വിധി

text_fields
bookmark_border
alahabad-highcourt
cancel

ബാബരി മസ്​ജിദ് ഭൂമി ഹിന്ദുക്കൾക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തർക്ക ഭൂമി മൂന്ന് വിഭാഗങ്ങൾക്കും തുല് യമായി വീതിക്കണമെന്നുമായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിൻെറ വിധി. ഇസ്​ലാമിക തത്വങ്ങൾക്ക് എതിരായി ന ിർമിച്ചതിനാൽ തകർക്കപ്പെട്ട ബാബരി മസ്​ജിദിനെ പള്ളിയായി പരിഗണിക്കാനാവില്ലെന്നും ചരിത്ര പ്രധാന വിധിയിൽ കോടത ി വ്യക്തമാക്കി. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ വിവിധ കക്ഷികൾ ഹരജി നൽകിയത്.

തർക്കഭൂമി തുല്യമായി വീതിച്ച് മ ൂന്നിലൊരു വിഹിതം വീതം ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കും സന്യാസി സംഘമായ നിർമോഹി അഖാഡ ട്രസ്​റ്റിനും നൽകണമെന് ന് വ്യക്തമാക്കിയ വിധി മൂന്ന് കൂട്ടരും മറ്റുള്ളവർക്ക് പ്രയാസമുണ്ടാകാത്ത തരത്തിൽ തങ്ങളുടെ ഭൂമി മതിൽ കെട്ടി വേ ർതിരിക്കണമെന്നും മൂന്ന് ഭാഗങ്ങളിൽ നിന്ന് പ്രവേശന കവാടം നിർമിക്കണമെന്നും നിർദേശിച്ചു. ഹിന്ദുക്കൾക്കും നിർമോഹി അഖാഡക്കും നൽകുന്ന ഭൂമികളിൽ ക്ഷേത്രങ്ങളും മുസ്​ലിംകൾക്ക് നൽകുന്ന ഭൂമിയിൽ പള്ളിയും നിർമിക്കണം. ഭൂമിയുടെ കാര്യത്തിൽ കക്ഷികൾ തമ്മിൽ നീക്കുപോക്കുകൾ ആകാമെന്നും എന്നാൽ, ഏതെങ്കിലും വിഭാഗത്തിന് നഷ്​ടപ്പെടുന്നതിന് തുല്യമായ സ്​ഥലം സർക്കാർ അക്വയർ ചെയ്ത ഭൂമിയിൽ നിന്ന് നൽകിയാൽ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായഭിന്നതകൾ പ്രതിഫലിപ്പിച്ച വിധി പ്രസ്​താവം മൂന്നും വെവ്വേറെ പുറത്തുവിട്ടാണ് രാജ്യം കാത്തുനിന്ന സങ്കീർണമായ വിധിപ്രസ്​താവം വന്നത്. തകർത്തത് പള്ളിയാണെന്നും പള്ളിക്കകത്ത് 1949 ഡിസംബർ 22നും 23നുമിടയിൽ രാത്രി വിഗ്രഹങ്ങൾ കൊണ്ടുവന്നുവെക്കുകയുമായിരുന്നു എന്ന് ഭൂരിഭാഗം ജഡ്ജിമാരും അഭിപ്രായപ്പെട്ടെങ്കിലും കോടതി പരിഗണിച്ച അഞ്ച് ഹരജികളിൽ സുന്നി സെൻട്രൽ വഖഫ് ബോർഡി​​​െൻറ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി വിധിച്ചു. പള്ളി നിന്ന സ്​ഥലം രാമക്ഷേത്രം പണിയാൻ വിട്ടുകൊടുക്കണമെന്ന നിർദേശത്തിൽ മൂന്ന് ജഡ്ജിമാരും ഏകോപിക്കുകയും ചെയ്തു.

തകർത്ത ബാബരി പള്ളിയുടെ താഴികക്കുടങ്ങൾക്ക് താഴെയുള്ള തർക്കസ്​ഥലം ശ്രീരാമ​​​െൻറ ജന്മസ്​ഥലമായിരുന്നെന്നും ശ്രീരാമ​​​െൻറ ചൈതന്യം അവിടെ നിലനിന്നിരുന്നുവെന്നുമുള്ള കാര്യത്തിൽ ജസ്​റ്റിസുമാരായ സുധീർ അഗർവാളും ഡി.വി. ശർമയും യോജിച്ചു. ബാബർ പള്ളി പണിതത് എന്നാണെന്ന് തീർച്ചയില്ലെന്ന് വ്യക്തമാക്കുന്ന വിധിയിൽ ഏതായാലും നിർമിച്ചത് ക്ഷേത്രം തകർത്താണെന്ന വാദത്തിലും ഒന്നിച്ച ഇരുവരും ഇത് ഇസ്​ലാമിക തത്വങ്ങൾക്ക് നിരക്കാത്തതാണെന്നും പ്രഖ്യാപിച്ചു. ഹൈകോടതി സ്​റ്റേ ചെയ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഇതിനുള്ള തെളിവായും അവർ ഉന്നയിച്ചു.
രണ്ടു ജഡ്ജിമാർ യോജിച്ചതിനാൽ വിധി ഏറക്കുറെ രാമജന്മഭൂമിക്ക് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്.

രാമക്ഷേത്ര പ്രസ്​ഥാനത്തി​​​െൻറ വാദങ്ങൾ പൂർണമായും അംഗീകരിച്ച് അവർ ആവശ്യപ്പെട്ട പോലെ രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് നിർദേശിച്ച ജസ്​റ്റിസ്​ ഡി.വി. ശർമ സുന്നി വഖഫ്ബോർഡി​​​െൻറയും നിർമോഹി അഖാരയുടെയും ഹരജികൾ തള്ളണമെന്നാണ് വിധിച്ചത്. രാമക്ഷേത്രം തകർത്താണ് പള്ളിപണിതതെന്നും അതിനാൽ ആ സ്​ഥലം രാമക്ഷേത്രത്തിന്
വിട്ടുകൊടുക്കണമെന്നും സുന്നി വഖഫ് ബോർഡി​​​െൻറ ഹരജി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്​റ്റിസ്​ സുധീർ അഗർവാൾ തർക്ക ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മുസ്​ലിംകൾക്കും ഹിന്ദുക്കൾക്കും നിർമോഹി അഖാരക്കും തുല്യമായി വീതിക്കണമെന്നും ആവശ്യപ്പെട്ടു. ബാബർ അല്ല ബാബരി മസ്​ജിദ് ഉണ്ടാക്കിയതെന്ന വാദവും അഗർവാൾ ഉന്നയിച്ചു. ഇപ്പോൾ ഹിന്ദുക്കൾ ബാബരി പള്ളിക്കകത്ത് പൂജ നടത്തികൊണ്ടിരിക്കുന്നു.

എന്നാൽ, ഇവരുടെ നിലപാടിൽ നിന്ന് തീർത്തും വ്യത്യസ്​തമായ നിലപാട് സ്വീകരിച്ച ജസ്​റ്റിസ്​ സിബ്ഗത്തുല്ലാ ഖാൻ രാമക്ഷേത്രം തകർത്ത് അതി​​​െൻറ അവശിഷ്​ടങ്ങൾ കൊണ്ടാണ് പള്ളി പണിതതെന്ന വാദം അസംബന്ധമാണെന്നും അതേസമയം പള്ളി പൊളിച്ച സ്​ഥാനത്തുള്ള താൽക്കാലിക ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾ ആരാധന തുടരുന്നതിനാൽ ആ ഭാഗം അവർക്ക് വിട്ടുകൊടുക്കണമെന്നും വിധിച്ചു. ബാബർ നിർമിച്ചതാണ് പള്ളിയെന്നും അത് ക്ഷേത്രം തകർത്താണെന്ന് തെളിയിക്കാൻ മറ്റു രണ്ടു കക്ഷികൾക്കും കഴിഞ്ഞിട്ടില്ലെന്നും ഖാൻ ചൂണ്ടിക്കാട്ടി. അതേസമയം ബാബരി പള്ളിക്കകത്ത് വിഗ്രഹങ്ങൾ 1949 ഡിസംബർ 22ന് അർധ രാത്രി സ്​ഥാപിച്ചതാണെന്ന സുന്നി വഖഫ് ബോർഡി​​​െൻറ വാദം അഗർവാളും സിബ്ഗത്തുല്ലാഖാനും അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya casebabari caseindia newsAlahabad HighcourtBabari verdict
News Summary - Babari land case alahabad highcourt case Vedict-India news
Next Story