ബാബരി: ഭൂമി തർക്ക കേസ് പരിഗണിക്കുന്നതിനെതിരെ ലിബർഹാൻ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ വിധി പറയാതെ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച അപ്പീലിന്മേൽ സുപ്രീംകോടതി വാദം കേൾക്കരുതെന്ന് റിട്ട. ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ. പള്ളി തകർത്തിട്ട് കാൽ നൂറ്റാണ്ടു തികയുന്നതിന് തലേന്ന് ഉടമാവകാശ തർക്കത്തിൽ സുപ്രീംകോടതി അന്തിമ വാദം തുടങ്ങാനിരിക്കേയാണ് ലിബർഹാൻ കമീഷനെ നയിച്ച അദ്ദേഹം അഭിപ്രായം മുന്നോട്ടു വെച്ചത്.
ബാബരി മസ്ജിദ് തകർത്തത് ആസൂത്രിത നീക്കമായിരുന്നുവെന്ന് 2009ൽ പുറത്തുവന്ന ലിബർഹാൻ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരായ കേസിൽ ദിനേന വാദം കേൾക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ പള്ളി തകർത്ത കേസിനെ ഇത് ദോഷകരമായി ബാധി ക്കുമെന്ന് ലിബർഹാൻ ഒരു േദശീയമാധ്യമ േത്താട് പറഞ്ഞു. വഖഫ് ഭൂമിയാണെന്ന് സുപ്രീംകോടതി പറഞ്ഞാൽ, പള്ളി തകർത്തതിന് ഒരു കൂട്ടർ കുറ്റക്കാരാകും. ഭൂമിയുടെ ഉടമാവകാശം ഹിന്ദുക്കൾക്കാണെന്ന് വിധിച്ചാൽ, പള്ളി തകർത്തത് ഭൂമി വീണ്ടെടുക്കാൻ കൂടിയാണെന്ന ന്യായം വരും.
അതുകൊണ്ട് പള്ളി തകർത്ത വിഷയത്തിലാണ് ആദ്യം വിധി വരേണ്ടത്. അതിെൻറ വിചാരണ നടപടികൾ പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മതിയാവുമെന്നും അദ്ദേഹം നിരീക്ഷിച്ചു. വിവാദ ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈകോടതി വിധിയെ ലിബർഹാൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
