Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാബർ റോഡിലേക്കുള്ള സൂചന ബോർഡ് നശിപ്പിച്ച് ഹിന്ദുസേന
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബാബർ റോഡിലേക്കുള്ള സൂചന ബോർഡിൽ കറുത്ത പെയിൻറടിച്ച ് ഹിന്ദുസേന. റോഡിൻെറ പേര് ഉടനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുസേനയുടെ പ്രതിഷേധം.
കോണാട്ട് പ്ലേസിന് സമീപത്ത് ഡൽഹി നഗരത്തിൻെറ ഹൃദയഭാഗത്താണ് മുഗൾ ചക്രവർത്തി ബാബറിൻെറ പേരിലുള്ള റോഡ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിൽ അധിനിവേശം നടത്തിയ ബാബറിൻെറ പേരിൽ റോഡ് സ്ഥിതി ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പകരം ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളിൽ ആരുടെയെങ്കിലും പേര് റോഡിന് നൽകണമെന്നും ഹിന്ദുസേന പ്രവർത്തകർ ആവശ്യപ്പെട്ടു. അതേസമയം, സൈൻ ബോർഡിൽ കറുത്ത പെയിൻറടിച്ചവർക്കെതിരെ നടപടിയെടുത്തോയെന്ന കാര്യം വ്യക്തമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
