Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബ സിദ്ദിഖി വധം: പ്രതികളുമായി കുടുംബത്തിന് ബന്ധമില്ലെന്ന് ബന്ധുക്കൾ

text_fields
bookmark_border
accused
cancel
camera_alt

പ്രതികൾ 

മുംബൈ: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾക്ക് വീടുമായി ഒരു ബന്ധവുമില്ലെന്ന് കുടുംബം. കേസിൽ അറസ്റ്റിലായ ഗുർമയിൽ ബൽജിത്ത് സിങ് (23) മറ്റൊരു കൊലപാതക കേസിൽ ജയിലിൽ കഴിയുന്നതിനിടെ മൂന്നുമാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയ ഗുർമയിൽ വീട്ടിലേക്ക് വന്നിട്ടില്ലെന്നും ഒരു ബന്ധവും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. കസ്റ്റഡിയിലുള്ള ധർമരാജ് രാജേഷ് കശ്യപിന്റെ മാതാവും മകനുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. പുണെയിൽ ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് ഹോളിക്ക് വന്നെങ്കിലും മടങ്ങിപോയി. അതിനുശേഷം ഒരു വിവരവും ഇല്ലായിരുന്നു- രാജേഷിന്റെ മാതാവ് പറഞ്ഞു.

അറസ്റ്റിലുള്ള ശിവ കുമാറും ദിവസങ്ങളോളം വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സിദ്ദിഖിയുടെ കൊലപാതകത്തിൽ അധോലോക സംഘമായ ലോറൻസ് ബിഷ്ണോയ് ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സാമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘം അറിയിച്ചത്.

66കാരനായ ബാബ സിദ്ദീഖിയുടെ ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. വെടിവെപ്പ് നടത്തിയത് മൂന്നു പേരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയ്. സൽമാൻ ഖാന്റെ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Baba Siddique murder-Relatives say family not related to accused
Next Story