ബാബ സിദ്ദീഖി വധം: പഞ്ചാബ് സ്വദേശി അറസ്റ്റിൽ
text_fieldsചണ്ഡിഗഢ്: എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ വധവുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബിലെ ഫസിൽക്ക ജില്ലയിലെ പക്ക ചിശ്തി സ്വദേശിയായ ആകാശ് ഗില്ലിനെയാണ് പഞ്ചാബ്, മഹാരാഷ്ട്ര പൊലീസ് സംയുക്തമായി നടത്തിയ ഓപറേഷനിൽ പിടികൂടിയത്.
പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്ക് ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നും സിദ്ദീഖിയുടെ കൊലയാളികൾക്ക് ഇയാൾ സഹായം നൽകിയെന്നും കണ്ടെത്തിയതായി പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് ‘എക്സി’ൽ അറിയിച്ചു.
പ്രതിയെ മുംബൈ പൊലീസിന് കൈമാറി. ഒക്ടോബർ 12ന് മുംബൈയിലെ ബാന്ദ്രയിലെ ഖേർ നഗറിലാണ് മൂന്നുപേർ ചേർന്ന് ബാബ സിദ്ദീഖിയെ (66) വെടിവെച്ചുകൊന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

