Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ സ്വീകരിക്കും; ഡോക്​ടർമാർ ദൈവത്തി​െൻറ ദൂതൻമാരെന്ന്​ ബാബ രാംദേവ്​

text_fields
bookmark_border
കോവിഡ്​ വാക്​സിൻ സ്വീകരിക്കും; ഡോക്​ടർമാർ ദൈവത്തി​െൻറ ദൂതൻമാരെന്ന്​ ബാബ രാംദേവ്​
cancel

​ഹരിദ്വാർ: കോവിഡ്​ വാക്​സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന്​ മലക്കം മറിഞ്ഞ്​ യോഗ ഗുരു ബാബ രാംദേവ്​. ആയുർവേദത്തി​േൻറയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും കോവിഡ്​ വാക്​സിൻ ആവശ്യമില്ലെന്നുമായിരുന്നു ബാബ രാംദേവി​െൻറ നിലപാട്​. എന്നാൽ, താൻ വൈകാതെ കോവിഡ്​ വാക്​സിൻ സ്വീകരിക്കുമെന്നും ഡോക്​ടർമാർ ദൈവത്തി​െൻറ ദൂതൻമാരാണെന്നുമാണ്​ രാംദേവി​െൻറ പുതിയ പ്രസ്​താവന.

കോവിഡ്​ പ്രതിരോധത്തിൽ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്​തിയെ സംബന്ധിച്ച്​ രാംദേവ്​ നടത്തിയ പ്രസ്​താവന വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു. എന്നാൽ, എല്ലാവർക്കും സൗജന്യമായി വാക്​സിൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിക്കുകയാണ്​ രാംദേവിപ്പോൾ. ചരിത്രപരമായ തീരുമാനമാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന്​ രാംദേവ്​ പറഞ്ഞു.

കോവിഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകളും യോഗയും ആയുർവേദവും തനിക്ക്​ കോവിഡിൽ നിന്ന്​ സംരക്ഷണം തരുമെന്ന്​ രാംദേവ്​ ഹരിദ്വാറിൽ പറഞ്ഞു. താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്​ടർമാർ ദൈവത്തി​െൻറ ദൂതൻമാരാണ്​. എന്നാൽ, ചില ഡോക്​ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്​. അടിയന്തര ചികിത്സക്കും ശസ്​ത്രക്രിയകൾക്കും ആലോപ്പതിയാണ്​ നല്ലതെന്നും രാംദേവ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdev​Covid 19
News Summary - Baba Ramdev changes his mind, says will take Covid jab; calls doctors God’s envoys
Next Story