ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹികപ്രവർത്തകയുമായ ശീതൾ ആംതെ ആത്മഹത്യ ചെയ്തു
text_fieldsഡോ. ശീതൾ ആംതെ
മുംബൈ: ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹികപ്രവര്‍ത്തകയുമായ ശീതള്‍ ആംതെ കരജ്ഗി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ ആനന്ദ്വനിലുള്ള വീട്ടില്‍ തിങ്കളാഴ്ച വിഷംകഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബാബാ ആംതെയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതൾ. കുഷ്ഠരോഗം ബാധിച്ച് അംഗവൈകല്യം വന്നവരെ സഹായിക്കാൻ വറോറയിൽ പ്രവർത്തിക്കുന്ന സംഘടനയായ മഹാരോഗി സേവാ സമിതിയുടെ (ലെപ്രസി സർവിസ് കമ്മിറ്റി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ബോർഡ് അംഗവുമാണ്.
കുറച്ചുദിവസങ്ങളായി ശീതൾ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച മഹാരോഗി സേവാ സമിതിയുടെ പ്രവർത്തനത്തെയും ട്രസ്റ്റികളുടെ ക്രമക്കേടുകളെയും ശീതൾ ഫേസ്ബുക്ക് ലൈവിലൂടെ വിമർശിച്ചിരുന്നതായി മഹാരാഷ്ട്ര ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഇത് പിൻവലിക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെ 5.45ന് 'വാര്‍ ആന്‍ഡ‍് പീസ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷമാണ് വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

