ടി.ആർ.എസ് പ്രവേശന വാർത്ത നിഷേധിച്ച് അസ്ഹറുദ്ദീൻ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ടി.ആർ.എസിൽ ച േരാൻ പോവുന്നുവെന്ന വാർത്ത നിഷേധിച്ച് മുൻ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ. ഹൈദരാബാ ദിലെ പ്രാദേശിക മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച ആദ്യം വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.
ഭരണകക്ഷിയായ ‘തെലങ്കാന രാഷ്ട്ര സമിതി’യുടെ ടിക്കറ്റിൽ സെക്കന്തരാബാദിൽനിന്ന് അസ്ഹറുദ്ദീൻ മത്സരിക്കുമെന്നും ഇത്തരമൊരു ശിപാർശ ടി.ആർ.എസ് നേതൃത്വം അംഗീകരിച്ചുവെന്നും റിേപ്പാർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ട്വിറ്റർ വഴി അസ്ഹർ ഇക്കാര്യങ്ങൾ നിഷേധിച്ചു.
തെലങ്കാന കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡൻറായി കഴിഞ്ഞമാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അസ്ഹറുദ്ദീനെ നിയമിച്ചത്. ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഭരണകക്ഷിയായ പാർട്ടിതന്നെയാണ് ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
