Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേനാവിരുദ്ധ പരാമർശം: അസം ഖാനെതിരെ കുറ്റപത്രം

text_fields
bookmark_border
സേനാവിരുദ്ധ പരാമർശം: അസം ഖാനെതിരെ കുറ്റപത്രം
cancel

രാംപുർ: സേനാ വിരുദ്ധ പരാമർശം നടത്തിയ സമാജ്​വാദി പാർട്ടി നേതാവ്​ അസം ഖാനെതിരെ കുറ്റപത്രം ചുമത്തി. അസം ഖാനെതിരെ കേസെടുത്ത്​ കുറ്റപത്രം സമർപ്പിക്കാൻ ഉത്തർപ്രദേശ്​ സർക്കാർ ​പൊലീസിന്​ അനുമതി നൽകിയിരുന്നു. ഇതെ തുടർന്നാണ്​ പൊലീസി​​​െൻറ പുതിയ നീക്കം. 

2017 ജൂൺ 27 ന്​ അസം ഖാൻ പുറത്തിറക്കിയ പത്രകുറിപ്പിലാണ്​ സൈന്യ വിരുദ്ധ വിവാദ പരാമർശം  നടത്തിയത്​. കശ്​മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തി സ്വകാര്യ അവയവങ്ങൾ ഛേദിച്ച്​ മൃതദേഹം അയച്ച സംഭവം ശക്തമായ സന്ദേശമാണ്​ ഇന്ത്യക്ക്​ നൽകുന്നതെന്നും അത്​ മുഴുവൻ രാജ്യത്തെയും നാണക്കേടിലാഴ്​ത്തുവെന്നുമായിരുന്നു  അസം ഖാ​​​െൻറ പരാമർശം. ഇതിനെതിരെ ബി.ജെ.പി നേതാവ്​ ആകാശ്​ സക്​സേന നൽകിയ പരാതിയിൽ അസം ഖാനെതിരെ ​പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. എന്നാൽ ത​​​െൻറ പരാമർശത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു അസം ഖാ​​​െൻറ പ്രതികരണം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Azam Khan to be chargesheeted for anti-Army remark- India news
Next Story