Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആയുഷ്​മാൻ ഭാരത്​...

ആയുഷ്​മാൻ ഭാരത്​ ആ​േരാഗ്യ ഇൻഷുറൻസ്​ പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ആയുഷ്​മാൻ ഭാരത്​ ആ​േരാഗ്യ ഇൻഷുറൻസ്​ പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു
cancel

ന്യൂഡൽഹി: അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി ആയുഷ്മാൻ ഭാരത് (പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന -പി.എം.ജെ.എ.വൈ) ഞായാറാഴ്​ച റാഞ്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷിക ദിനമായ സെപ്തംബർ 25 മുതൽ പദ്ധതി നിലവിൽ വരും. ചിലയാളുകൾ പദ്ധതിയെ ‘മോദി കെയർ’ എന്നുവിളിക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം പാവങ്ങളെ സഹായിക്കുന്ന പദ്ധതി മാത്രമാണിതെന്ന്​ ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ മോദി പറഞ്ഞു. പദ്ധതിയില്‍ ചേരാന്‍ പേര് രജിസ്​റ്റർ ചെയ്യേണ്ടതില്ല. രാജ്യത്തെ 13,000 സർക്കാർ, സ്വകാര്യ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്. ജാതിയുടെയോ വര്‍ണത്തി​െൻ​േ​യാ മതത്തി​​​​​െൻറ​േയാ പേരില്‍ വിവേചനം കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ, ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ സിങ്​ തുടങ്ങിയവർ പങ്കെടുത്തു. കേരളം, തെലങ്കാന, ഒഡിഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്​ഥാനങ്ങൾ പദ്ധതിയി​ൽ ചേർന്നിട്ടില്ല. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസ് ഡാറ്റ ഉപയോഗിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. 8.03 കോടി ഗ്രാമീണ കുടുംബങ്ങളും 2.33 കോടി നഗരവാസികളും പദ്ധതിക്ക്​ കീഴിൽ വരും. 1345 രോഗങ്ങൾക്കാണ് പരിരക്ഷ. ആധാർ കാർഡ് ഇല്ലാത്തവർക്ക്​ തെരഞ്ഞെടുപ്പ് ഐ.ഡി, റേഷൻകാർഡ്​ തുടങ്ങി അംഗീകൃത തിരിച്ചറിയിൽ രേഖകൾ ഉപയോഗിക്കാം.

ആർ.എസ്.ബി.വൈ ഗുണഭോക്താക്കൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നാഷനൽ ഹെൽത്ത് ഏജൻസി നടപ്പാക്കുന്ന പദ്ധതിക്ക്​ കീഴിലുള്ള ആശുപത്രികളിൽ ആയുഷ്മാൻ മിത്ര ഹെൽപ്​ ഡെസ്ക് സ്​ഥാപിക്കും. ഇവിടെ ഗുണഭോക്താക്കൾക്ക് രജിസ്ട്രേഷൻ വിവരങ്ങളും യോഗ്യതയും പരിശോധിക്കാം. ഗുണഭോക്താക്കൾക്ക്​ ക്യു.ആർ കോഡുള്ള രജിസ്ട്രേഷൻ കാർഡ് നൽകും. mera.pmjay.gov.in ലൂടെയും ഹെൽപ് ലൈൻനമ്പർ: 14555 വഴിയും കൂടുതൽ വിവരങ്ങൾ അറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsAyushman bharath
News Summary - Ayushman Bharath scheme-India news
Next Story