Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർമ്മാണം...

നിർമ്മാണം പൂർത്തിയായില്ലെങ്കിലും രാമക്ഷേത്രം 2023 ഡിസംബറിന്​ മുമ്പ്​ തുറക്കും

text_fields
bookmark_border
നിർമ്മാണം പൂർത്തിയായില്ലെങ്കിലും രാമക്ഷേത്രം 2023 ഡിസംബറിന്​ മുമ്പ്​ തുറക്കും
cancel

ലഖ്​നോ: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിന്​ മുമ്പ്​ വിശ്വാസികൾക്കായി തുറന്ന്​ കൊടുക്കുമെന്ന്​ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്​. 2025ന്​ മുമ്പായി രാമക്ഷേത്രത്തിന്‍റെ പണി പൂർത്തിയാക്കുമെന്നും ക്ഷേത്ര ട്രസ്റ്റ്​ അറിയിച്ചു. നിർമാണം പുരോഗമിക്കുന്നവേളയിൽ തന്നെ ക്ഷേത്രം തുറക്കാനുള്ള നീക്കങ്ങളാണ്​ ഇപ്പോൾ നടക്കുന്നത്​.

കഴിഞ്ഞ വർഷം ആഗസ്റ്റ്​ അഞ്ചിനാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്​ തറക്കല്ലിട്ടത്​. സ്റ്റീൽ ഉപയോഗിക്കാതെ പൂർണമായും കല്ല്​ ഉപയോഗിച്ചാവും രാമക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കുകയെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചിരുന്നു.

2024ലാണ്​ രാജ്യത്ത്​ അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. അതിന്​ മുന്നോടിയായി തന്നെ രാമക്ഷേത്രം വിശ്വാസികൾക്ക്​ തുറന്ന്​ കൊടുക്കാനുള്ള തീരുമാനമാണ്​ ഇപ്പോൾ ഉണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram Temple Ayodhya
News Summary - Ayodhya's Ram temple to open its doors to devotees by December 2023
Next Story