Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി: അഞ്ചേക്കർ ഭൂമി...

ബാബരി: അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന്​ സുന്നി വഖഫ്​ ബോർഡിനോട് ജമാഅത്ത്​​ ഉലമ-ഇ-ഹിന്ദ്​

text_fields
bookmark_border
irshad-MADANI
cancel

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ തർക്ക ഭൂമികേസിൽ ഉത്തർപ്രദേശ്​ സുന്നി വഖഫ്​ ബോർഡിന്​ സുപ്രീംകോടതി നൽകാൻ ഉത്തരവിട ്ട അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന്​ ജമാഅത്ത്​ ഉലമ-ഇ-ഹിന്ദ്​ തലവൻ മൗലാന അർഷാദ്​ മദനി. ബാബരി കേസ്​ ഭൂമിക്ക്​ വ േണ്ടിയുള്ള പോരാട്ടമല്ല. അഞ്ചേക്കർ ഭൂമിക്ക്​ വേണ്ടിയല്ല 70 വർഷം കേസ്​ നടത്തിയത്​. മുസ്​ലിംകളുടെ അവകാശങ്ങൾക്ക്​ വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകണോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സംഘടനയുടെ വർക്കിങ്​ കമ്മിറ്റി തീരുമാനമെടുക്കും. ഇത്​ തങ്ങളുടെ മാത്രം പ്രശ്​ന​മല്ലെന്നും മുസ്​ലിം സമുദായത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ്​ ഇത്തരമൊരു വിധി വന്നതെന്ന്​ മനസിലാകുന്നില്ല. പല ജഡ്​ജിമാരും ഇത്​ പറയുന്നുണ്ട്​. ക്ഷേത്രം തകർത്തല്ല ബാബർ പള്ളി നിർമ്മിച്ചതെന്ന്​ വിധിയിൽ വ്യക്​തമാക്കുന്നുണ്ട്​. ബാബരി പള്ളി തകർത്തത്​ അനധികൃതവും നിയമവിരുദ്ധവുമാണെന്നും അവർ കുറ്റകൃത്യം ചെയ്​തുവെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. എന്നിട്ടും തർക്കസ്ഥലം ഹിന്ദുകൾക്കാണ്​ നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya casebabari caseindia newsbabri verdict
News Summary - Ayodhya verdict: Prominent Muslim cleric Madani-india news
Next Story