അയോധ്യയിൽ രാമക്ഷേത്രത്തിലേക്കുള്ള വഴികളിൽ മാംസവിൽപന നിരോധിച്ച് ഉത്തരവ്
text_fieldsലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളിൽ മാംസവിൽപന നിരോധിച്ച് ഉത്തരവായി. രാമ പാത, ധാമ കോസി മാർഗ് തുടങ്ങിയ ഇടങ്ങളിലാണ് മാംസവിൽപന നിരോധിച്ചത്. ഇതു സംബന്ധിച്ച് കടക്കാർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനത ദർബാറിൽ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ഇവിടങ്ങളിൽ മദ്യം നിരോധിക്കാനും നീക്കമുണ്ടെന്ന് അയോധ്യ മേയർ ഗിരീഷ് പാട്ടിൽ ത്രിപതി അറിയിച്ചു.
അയോധ്യയിൽ മാംസവിൽപന നിരോധിക്കണമെന്നത് വളരെ നാളായി ഉയർന്നുകേൾക്കുന്ന ആവശ്യമാണ്. തുടർന്ന് രാമ പാതയിൽ മാംസം വിൽക്കുന്നത് നിരോധിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ചില ഭാഗങ്ങളിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്-മേയർ വ്യക്തമാക്കി.
അയോധ്യ ക്ഷേത്രത്തിലേക്കുളള രാമ പാത, ധർമ 14 കോശി പരികർമ മാർഗ്, പഞ്ചകോശി മാർഗ് എന്നിവിടങ്ങളിൽ ഏതാണ്ട് 22 ഇറച്ചിവിൽപന ശാലകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഈ കടകൾക്ക് ഏഴുദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഏഴുദിവസം കഴിഞ്ഞും അടക്കാത്ത കടയുടമകൾക്കെതിരെ നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

