രാമക്ഷേത്ര ട്രസ്റ്റിെൻറ ഭാരവാഹികൾ പള്ളി തകർത്ത കേസിലെ പ്രതികൾ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ മുഖ്യ ഭാരവാഹികളും പ്രധാനമന്ത്ര ി നരേന്ദ്ര മോദിയുടെ മുൻ സഹായിയെ നിർമാണ കമ്മിറ്റിയുടെ അധ്യക്ഷനുമാക്കി രാമക്ഷേത്ര ട ്രസ്റ്റിെൻറ പ്രഥമ യോഗം ഡൽഹിയിൽ നടന്നു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ. പരാശരെൻറ ഡൽഹിയിലെ വസതിയിൽ ചേർന്ന യോഗത്തിൽ 14 ട്രസ്റ്റ് അംഗങ്ങളും പെങ്കടുത്തു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രാമക്ഷേത്ര നിർമാണത്തിനായി ഉണ്ടാക്കിയ ട്രസ്റ്റിെൻറ പ്രസിഡൻറായി വിശ്വഹിന്ദു പരിഷത്തിെൻറ രാമക്ഷേത്ര ന്യാസിെൻറ തലവൻ നൃത്യഗോപാൽ ദാസിനെയും ജനറൽ സെക്രട്ടറിയായി വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡൻറ് ചമ്പക് റായിയെയുമാണ് നിശ്ചയിച്ചത്. ബാബരി മസ്ജിദ് തകർത്ത കേസിലുള്ള പ്രതികളാണിവർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് രാമക്ഷേത്ര നിർമാണ കമ്മിറ്റിയുടെ ചെയർപേഴ്സൻ. പുണെയിലെ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രസ്റ്റ് ട്രഷറർ.
ക്ഷേത്ര നിർമാണത്തിനുള്ള തീയതി തീരുമാനിക്കാൻ നിർമാണ കമ്മിറ്റി അടുത്ത മാസം യോഗം ചേരുമെന്ന് വിശ്വ പ്രസന്ന തീർഥ സ്വാമി അറിയിച്ചു. രാമക്ഷേത്രത്തിനായി അയോധ്യയിലെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ബ്രാഞ്ചിൽ അക്കൗണ്ട് തുറക്കും. ഇൗ മാസം അഞ്ചിന് രാമക്ഷേത്ര ട്രസ്റ്റിെൻറ പ്രഖ്യാപനം പാർലമെൻറിൽ നിർവഹിച്ച മോദി അതിലെ മുഴുവൻ അംഗങ്ങളുടെ വിശദാംശങ്ങളും ഭാരവാഹിത്വവും വെളിപ്പെടുത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
