അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
text_fieldsലഖ്നോ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽനിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) സഞ്ജയ് പ്രസാദിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വസ്തുതകൾ ശേഖരിച്ചുവരുകയാണെന്നും 15 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും ലഖ്നോ ഡിവിഷനൽ കമീഷണർ വിജയ് വിശ്വാസ് പന്ത് അറിയിച്ചു.
റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമാണെന്നും വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരുകയാണ്.
ക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ കോടികളുടെ തിരിമറി നടന്നുവെന്ന മുൻ സമാജ്വാദി പാർട്ടി എം.എൽ.എ പവൻ പാണ്ഡെയുടെ ആരോപണത്തെത്തുടർന്ന് ശ്രീരാം ജന്മഭൂമി മന്ദിർ ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂൺ 14നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

