അയോധ്യ: പൂജാരിക്കും 16 പൊലീസുകാർക്കും കോവിഡ്; ചടങ്ങുകളെ ബാധിക്കുമെന്ന് ആശങ്ക
text_fieldsഅയോധ്യയിൽ പൂജാരിക്കും 16 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഒാഗസ്റ്റ് അഞ്ചിന് ഭൂമി പൂജ നടക്കാനിരിക്കെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ പെങ്കടുക്കുന്നുണ്ട്. രോഗബാധ പൂജ ചടങ്ങുകളെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
എന്നാൽ രാമക്ഷേത്ര നിർമാണത്തിനുള്ള പൂജകൾക്ക് നേതൃത്വം നൽകുന്നത് വരാണസിയിൽ നിന്നുള്ള 11 അംഗ പൂജാരികളാണെന്നും കോവിഡ് ബാധിച്ച പ്രദീപ് ദാസ് ഇതിൽ അംഗമല്ലെന്നും രോഗബാധ ചടങ്ങുകളെ ബാധിക്കിെല്ലന്നും രാമജന്മ ഭൂമി ട്രസ്റ്റ് അധികൃതർ പറഞ്ഞു.

‘കോവിഡ് ബാധയിൽ ആശങ്കപ്പെടാനില്ല. അമ്പലത്തിൽ ദിവസ പുജക്ക് നേതൃത്വം നൽകുന്ന പുജാരികളിലൊരാൾക്കാണ് രോഗം ബാധിച്ചത്. ക്ഷേത്രവും പരിസരവും ദിവസവും അണുവിമുക്തമാക്കുന്നുണ്ട്’-ട്രസ്റ്റ് ചെയർമാൻ കമൽ നാരായൺ ദാസ് പറഞ്ഞു.
ഭൂമി പൂജ ചടങ്ങുകൾക്കായി 200 വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ മുഖ്യമന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു. അയോധ്യയിലെ സുരക്ഷ ജോലിയിലുണ്ടായിരുന്ന പൊലീസുകാർക്കാണ് പൂജാരിയെക്കൂടാതെ കോവിഡ് ബാധിച്ചത്.
