അയോധ്യയിലെ പള്ളിക്ക് മൗലവി അഹ്മദുല്ല ഷായുടെ പേരു നൽകിയേക്കും
text_fieldsഅയോധ്യയിൽ നിർമിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ
അയോധ്യ: ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന പള്ളിക്ക് സ്വാതന്ത്ര്യ സമരസേനാനി മൗലവി അഹ്മദുല്ല ഷായുടെ പേരുനൽകാൻ ആലോചന. സുന്നി വഖഫ് ബോർഡിെൻറ കീഴിലുള്ള ട്രസ്റ്റായ ഇന്തോ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷനാണ് പള്ളി നിർമാണത്തിെൻറ ചുമതല.
ട്രസ്റ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. മൗലവി അഹ്മദുല്ല ഷാ, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. അവധ് മേഖലയിലെ 'വിപ്ലവത്തിെൻറ കാവൽ വിളക്ക്' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

പള്ളിക്ക് ബാബറിെൻറ പേരുതന്നെ വേണമെന്ന് ആവശ്യമുയർന്നിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഷാ, 1858 ജൂൺ അഞ്ചിനാണ് വീരമൃത്യു വരിച്ചത്. പള്ളി നിർമിക്കാൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ യു.പി സർക്കാർ അഞ്ചേക്കാറാണ് അനുവദിച്ചത്.

