Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമ ക്ഷേത്ര ഭൂമി...

രാമ ക്ഷേത്ര ഭൂമി അഴിമതി സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം -പ്രിയങ്ക ഗാന്ധി

text_fields
bookmark_border
രാമ ക്ഷേത്ര ഭൂമി അഴിമതി സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം -പ്രിയങ്ക ഗാന്ധി
cancel

ലഖ്​നോ: അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റ്​ ഭൂമി ഇടപാടിലെ അഴിമതി ആരോപണം സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സുപ്രീംകോടതി നിർദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപവത്​കരിച്ച ശ്രീരാം ജന്മഭൂമി തീർത്ഥ്​ ​േക്ഷത്ര ട്രസ്റ്റാണ്​ ക്ഷേത്രനിർമാണത്തിന്​ നേതൃത്വം കൊടുക്കുന്നത്​. പ്രധാനമന്ത്രിയുടെ അടുപ്പക്കാരാണ്​ ട്രസ്റ്റിലുള്ളത്​. ഈ സാഹചര്യത്തി​ൽ കോടികളുടെ അഴിമതി സംബന്ധിച്ച അന്വേഷണത്തിന്​​ കോടതി മേൽനോട്ട വഹിക്കണം -പ്രിയങ്ക ആവശ്യപ്പെട്ടു.

വിശ്വാസത്തെ മുതലെടുത്ത്​ നടത്തിയ തട്ടിപ്പ്​ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിനെതിരായ ആക്രമണവും വൻ പാപവുമാണെന്നും അവർ ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു. രാമന്‍റെ നാമത്തിൽ ഭക്തർ അർപ്പിക്കുന്ന ഓരോ ചില്ലിത്തുട്ടും വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ അഴിമതി നടത്തുകയല്ല വേണ്ടത്​.

ട്രസ്റ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ, തങ്ങൾ വാങ്ങിയ ഭൂമിക്ക്​ മൂല്യ വർധന ഉണ്ടായെന്നാണ്​ പറയുന്നത്​. രണ്ട് കോടി രൂപക്ക്​ രണ്ടുപേർ വാങ്ങിയ സ്​ഥലം പ്രധാനമന്ത്രി രൂപവത്​കരിച്ച ട്രസ്റ്റ് വെറും അഞ്ച് മിനിറ്റിനുശേഷം 18.5 കോടി രൂപയ്ക്കാണ്​ വാങ്ങിയത്​. അതായത്​, അതായത് ഭൂമിയുടെ വില സെക്കൻറിൽ 5.5 ലക്ഷം രൂപ എന്ന തോതിൽ വർധിച്ചു!. ഇത്​ അവിശ്വസനീയമാണ്​ -പ്രിയങ്ക പറഞ്ഞു.

ആർ​​ക്കെങ്കിലു​ം ഇത് വിശ്വസിക്കാൻ കഴിയുമോ?. ഈ പണം മുഴുവൻ ഇന്ത്യയിലെ ജനങ്ങൾ ക്ഷേത്ര നിർമ്മാണത്തിനായി നൽകിയ സംഭാവനകളും വഴിപാടുകളുമാണെന്ന്​ മറക്കരുത്. രണ്ടുകോടിയുടെ ഇടപാടിലും 18.5 കോടിയുടെ ഇടപാടിലും ​ഒരേ സാക്ഷികളാണുള്ളത്​. ഒരു സാക്ഷി മുതിർന്ന മുൻ ആർ‌.എസ്‌.എസ്​ നേതാവും ക്ഷേത്ര ട്രസ്റ്റിയുമാണ്. മറ്റൊരാളാവ​ട്ടെ ബി.ജെ.പി നേതാവും അയോധ്യ മേയറുമാണ്. 2021 മാർച്ച് 18 ന് വാങ്ങിയ ഈ സ്ഥലം ക്ഷേത്രപരിസരത്ത് നിന്ന് അകലെയാണെന്നതും ശ്ര​േദ്ധയമാണെന്ന്​ അവർ ചൂണ്ടിക്കാട്ടി.

രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ ആരോപിച്ച്​ ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികളാണ്​ കഴിഞ്ഞദിവസം രംഗത്ത്​ വന്നത്​. മാർച്ച്​ 18ന്​ ഒരു വ്യക്​തിയിൽനിന്ന്​ 1.208 ഹെക്​ടർ ഭൂമി രണ്ടു കോടി രൂപക്ക്​ വാങ്ങിയ സ്​ഥലം രണ്ട്​ റിയൽ എസ്​റ്റേറ്റ്​ ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ്​ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്​ 18.5 കോടിക്ക്​ വിൽപന നടത്തിയതാണ്​ പുറത്തായത്​​.

രണ്ട്​ ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെയാണ്​ സമയവ്യത്യാസം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ്​ അനേക ഇരട്ടികളായി വർധിച്ചതെന്ന്​ വിശദീകരിക്കണമെന്നായിരുന്നു​ മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടത്​. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രണ്ട്​ ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ്​ ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ്​ സാക്ഷികൾ. 2020 ഫെബ്രുവരിയിലാണ്​ മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ്​ രൂപവത്​കരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiRam Mandir TrustRam MandirAyodhya
News Summary - Ayodhya land deal: Priyanka Gandhi demands probe under SC supervision
Next Story