Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രാങ്കണത്തിൽ ...

ക്ഷേത്രാങ്കണത്തിൽ  ഇഫ്​താർ; അയോധ്യയിൽ ഉയർന്നത്​ സൗഹൃദ പാലം

text_fields
bookmark_border
ക്ഷേത്രാങ്കണത്തിൽ  ഇഫ്​താർ; അയോധ്യയിൽ ഉയർന്നത്​ സൗഹൃദ പാലം
cancel

അ​യോ​ധ്യ: അ​യോ​ധ്യ എ​ന്ന്​ കേ​ൾ​ക്കു​േ​മ്പാ​ഴേ​ക്കും ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മാ​ണ്​ ഒാ​ർ​മ​യി​ലെ​ത്തു​ക. എ​ന്നാ​ൽ, ഇ​വി​ടെ ബാ​ബ​രി മ​സ്​​ജി​ദ്, രാ​മ​ജ​ന്മ​ഭൂ​മി​ക്ക്​ തൊ​ട്ട​ടു​ത്ത്​ ഒ​രു ക്ഷേ​ത്രം ഇ​ഫ്​​താ​ർ വി​രു​ന്നൊ​രു​ക്കി സൗ​ഹൃ​ദ​ത്തി​ന്​ മാ​തൃ​ക​യാ​യി. ഏ​താ​ണ്ട്​ 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​ര​യൂ കു​ഞ്ച്​ ക്ഷേ​ത്ര​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച മു​സ്​​ലിം​ക​ൾ​ക്ക്​​ ഇ​ഫ്​​താ​ർ ഒ​രു​​ക്കി​യ​ത്. ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ മു​ഴു​വ​ൻ സാ​ധാ​ര​ണ​ക്കാ​രാ​യി​രു​ന്നു എ​ന്ന​താ​ണ്​ ഇ​ഫ്​​താ​റി​നെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. രാ​ഷ്​​ട്രീ​യ നേ​താ​ക്ക​േ​ളാ മ​റ്റ്​ വി.​െ​എ.​പി​ക​േ​ളാ ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നി​ല്ല. 

‘ഇ​ഫ്​​താ​റി​ന്​ രാ​ഷ്​​ട്രീ​യ മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. അ​യോ​ധ്യ​യി​ൽ​നി​ന്ന്​ സ​മാ​ധാ​ന​ത്തി​​​െൻറ സ​ന്ദേ​ശം ലോ​ക​ത്തി​ന്​ ന​ൽ​കു​ക​യെ​ന്ന​ത്​ മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യം’ -സ​ര​യൂ​കു​ഞ്ച്​ ക്ഷേ​ത്ര പൂ​ജാ​രി ജ​ഗ​ൽ കി​ഷോ​ർ ശ​ര​ൺ ശാ​സ്​​ത്രി വ്യ​ക്ത​മാ​ക്കി. അ​യോ​ധ്യ​യി​ലെ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ന്യാ​സി​മാ​രും അ​തി​ഥി​ക​ൾ​ക്ക്​ ഇൗ​ത്ത​പ്പ​ഴ​വും പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി. ഇ​ഫ്​​താ​റി​നു​ശേ​ഷം മ​ഗ്​​രി​ബ്​ ന​മ​സ്​​കാ​ര​ത്തി​നും ക്ഷേ​ത്ര വ​ള​പ്പി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. 

Show Full Article
TAGS:iftar temple ramadan kerala news malayalam news 
News Summary - Ayodhya iftar-India news
Next Story