Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസ്​:...

ബാബരി കേസ്​: മധ്യസ്ഥശ്രമങ്ങളുടെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടുവെന്ന്​ അഭിഭാഷകൻ

text_fields
bookmark_border
ബാബരി കേസ്​: മധ്യസ്ഥശ്രമങ്ങളുടെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടുവെന്ന്​ അഭിഭാഷകൻ
cancel

ന്യൂഡൽഹി: ബാബരി ഭൂമി തർക്കക്കേസിൽ മധ്യസ്ഥത സംബന്ധിച്ച വിശദവിവരങ്ങൾ ട്വിറ്ററിലൂടെ പുറത്ത​ുവിട്ടുവെന്ന്​ മുസ്​ലിം കക്ഷികൾക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ്​ ധവാൻ. തെളിവുകളും സുപ്രീംകോടതി മുന്നോട്ടുവെച്ച അഭിപ്രായങ്ങളുമാണ്​ ട്വിറ്ററിലൂടെ പുറത്തായത്. മധ്യസ്ഥതയുടെ വിവരങ്ങൾ​ രഹസ്യമായി സൂക്ഷിക്കേണ്ടതായിരുന്നുവെന്നും ധവാൻ കോടതിയെ അറിയിച്ചു. ഹിന്ദു കക്ഷികളുടെ വാദത്തിന്​ മറുപടി പറ​യവെയാണ്​ ധവാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​.

ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി ബാബരി-രാമക്ഷേത്ര വിവാദങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളെയും ബാധിക്കും.​ ഭാവിയിൽ ഇതി​​െൻറ അടിസ്ഥാനത്തിലാകാം മറ്റു കേസുകളുടെ വിധികൾ കൂടി വരുന്നതെന്നും ധവാൻ വാദിച്ചു.

ഭൂമി തർക്കകേസിൽ തുടർച്ചയായ 37ാമത്​ ദിവസത്തെ വാദമാണ്​ കോടതി ഇന്ന്​ കേട്ടത്​. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊ​ഗോയി നവംബറിൽ വിരമിക്കുമെന്നതിനാൽ ഒ​ക്​​ടോ​ബ​ർ 18ന്​ ​അ​ന്തി​മ വാ​ദം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ കോടതി ഉത്തരവിട്ടിരിന്നു. അ​ത്​ ചി​ല​പ്പോ​ൾ ഒ​രു ദി​വ​സം ഒ​രു ദി​വ​സം നേ​ര​േ​ത്തയാക്കാമെന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterleakedindia newsmediationayodhya hearingMuslim parties
News Summary - Ayodhya hearing: Mediation details leaked on Twitter, claims lawyer of Muslim parties - India news
Next Story