Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാ​ബ​രി: ശിയ...

ബാ​ബ​രി: ശിയ ബോർഡി​െൻറ സത്യവാങ്​മൂലം രാഷ്​ട്രീയ പ്രേരിതം– സുന്നി വഖഫ്​ ബോർഡ്​

text_fields
bookmark_border
ബാ​ബ​രി: ശിയ ബോർഡി​െൻറ സത്യവാങ്​മൂലം രാഷ്​ട്രീയ പ്രേരിതം– സുന്നി വഖഫ്​ ബോർഡ്​
cancel

ന്യൂഡൽഹി: ബാ​ബ​രി മ​സ്​​ജി​ദ്​ സ്​​ഥി​തി​ചെ​യ്​​ത ഭൂ​മി​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​മെന്ന്​ കാണിച്ച്​​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശി​യാ വ​ഖ​ഫ്​ ബോ​ര്‍ഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലം രാഷ്​ട്രീയ പ്രേരിതമെന്ന്​ സുന്നി വഖഫ്​ ബോർഡ്​. ശിയ ബോർഡി​​​​െൻറ സത്യവാങ്​മൂലം രാഷ്​ട്രീയ നേട്ടത്തിനുള്ളതാണ്​.  ശിയ ബോർഡിന്​ അത്തരത്തിലൊരു നിർദേശം ഉന്നയിക്കാനുള്ള അവകാശമില്ലെന്നും കോടതിയിൽ അത്​ വിലപ്പോകില്ലെന്നും സുന്നി വഖഫ്​ ബോർഡ്​ കൗൺസിൽ അംഗം സഫർയാബ്​ ജിലാനി  അറിയിച്ചു. 

അ​യോ​ധ്യ​​ക്കേ​സിൽ മധ്യസ്ഥം വഹിക്കാൻ അ​വ​കാ​ശമുണ്ടെന്ന ശി​യാ വ​ഖ​ഫ്​ ബോ​ർ​ഡി​​​​െൻറ വാദം  അടിസ്ഥാനരഹിതമാണ്​. ​ 1989 ൽ വിശ്വഹിന്ദു പരിഷത്ത്​  അലഹബാദ് ഹൈകോടതിയിൽ നൽകിയ കേസിൽ ശിയ വധഫ്​ ബോർഡിനെ കക്ഷിയായി ചേർത്തിരുന്നു. എന്നാൽ അന്ന്​ ഇത്തരമൊരു നിലപാടല്ല ബോർഡ്​ ഹൈകോടതിയിൽ അറിയിച്ചത്​. അതിനാൽ പരോമന്നത കോടതിയിൽ നൽകിയ സത്യാവാങ്​മൂലം നിയമസാധുതയില്ലാത്തതാണെന്നും ജിലാനി പറഞ്ഞു. അയോധ്യയിലെ ഭൂമി ശിയാ വിഭാഗത്തി​​​​െൻറയോ സുന്നിയുടേതോ എന്നല്ല, അത്​ അല്ലാഹുവിനെ ആരാധിക്കാനുള്ള ഇടമാണെന്ന വാദമാണ്​ നേതാക്കൾ ഉന്നയിച്ചത്​. 

തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാ​െമന്നും ക​ർ​സേ​വ​ക​ർ പൊ​ളി​ച്ച പ​ള്ളി മുസ്​ലിം ഭൂരിപക്ഷ പ്രദേശത്ത്​ നിർമിക്കാമെന്നുമുള്ള നിർദേശം അംഗീകരിക്കാനാവില്ല. ബാബരി പള്ളി നിർമിച്ച മിർ ബാഖ്വി പള്ളി താൽക്കാലികമായി നോക്കിനടത്താനുളള അധികാരം ശിയ വഖഫ്​ ബോർഡിനാണ്​ നൽകിയിരിക്കുന്നതെന്നും അതിനാൽ ഭൂമി തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ തങ്ങൾക്കു മാത്രമേ അധികാരമുള്ളൂയെന്നുമാണ്​ ശിയ ബോർഡി​​​​െൻറ വാദം. 

കഴിഞ്ഞ ദിവസം ശിയ ബോർഡ്​ സമർപ്പിച്ച സത്യവാങ്​മൂലം രാഷ്​ട്രീയ ലക്ഷ്യത്തോടെയാണ്​. കേന്ദ്ര ശിയ വഖഫ്​ ബോർഡിൽ നിന്നും നാലുപേരെ പുറത്താക്കുകയും ബോർഡിൽ പ്രശ്​നങ്ങൾ ഉടലെടുക്കുകയും ചെയ്​തതോടെ ചെയർമാൻ വസീം റിസ്​വി ആർ.എസ്​.എസ്​ നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു. ഇതി​​​​െൻറ പ്രതിഫലനമാണ്​ സത്യവാങ്​ മൂലമെന്നും  ജിലാനി ആരോപിച്ചു. 

പ​ള്ളി സ്​​ഥി​തി​ചെ​യ്​​ത ഭൂ​മി​യി​ല്‍ നി​ന്ന്​ ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത്, മു​സ്​​ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ ത​ന്നെ പള്ളി നിർമിക്കാമെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയാമെന്നുമാണ്​​ 30 പേ​ജ് വ​രു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബോ​ര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചത്​.  കേ​സ് വെ​ള്ളി​യാ​ഴ്ച മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaaffidavitSunni BoardPolitical MotiveShia
News Summary - Ayodhya Dispute: Sunni Board Sees 'Political Motive' in Shia Affidavit
Next Story