Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ബാബരി കേസ്​: കോടതി...

​ബാബരി കേസ്​: കോടതി നിർ​ദേശം സ്വാഗതം ചെയ്​ത്​ ബി.ജെ.പി, തള്ളി ആക്​ഷൻ കമ്മിറ്റി

text_fields
bookmark_border
​ബാബരി കേസ്​: കോടതി നിർ​ദേശം സ്വാഗതം ചെയ്​ത്​ ബി.ജെ.പി, തള്ളി ആക്​ഷൻ കമ്മിറ്റി
cancel

ന്യൂഡൽഹി: ​ബാബരി മസ്​ജിദ്​ തർക്കത്തിന്​ കോടതിക്ക്​ പുറത്ത്​ സമവായമാകാം എന്ന തീരുമാനം സ്വാഗതാർഹമെന്ന്​ ബി.ജെ.പി. അതേസമയം, പ്രശ്​നത്തിൽ കോടതി പരിഹാരം കാണണമെന്ന്​​ ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി വ്യക്​തമാക്കി.  

സമവായ ​നിർദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്​. ചർച്ചകളിലൂടെ പ്രശ്​​നത്തിന്​ പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ്​ ബി.​​ജെ.പിയും ആഗ്രഹിക്കുന്നതെന്ന്​ മുതിർന്ന ബി.ജെ.പി നേതാവും നിയമ വകുപ്പ്​ സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായ​പ്പെട്ടു.  

കോടതിയുടെ നിർദേശം സ്വാഗതാർഹമെന്ന്​ ബി.ജെ.പി നേതാവ്​ ഉമ ഭാരതിയും പറഞ്ഞു.  ആർ.എസ്​.എസും വി.എച്ച്​.പിയും കോടതിയുടെ നിർദേശത്തെ സ്വഗതം ചെയ്​തു.

എന്നാൽ, ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റിയും സുന്നി വഖഫ്​ ബോർഡും തീരുമാനത്തെ എതിർത്തു. കോടതി തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന്​ ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി കൺവീനർ സഫര്യാബ്​ ജിലാനി പറഞ്ഞു. പരസ്​പരം ചർച്ച ചെയ്​ത്​ പരാജയ​പ്പെട്ട കാര്യമാണിതെന്നും പ്രശ്​നത്തിന്​ നിയമപരമായ പരിഹാരം കാണുന്നതിനാണ്​ കോടതിയെ സമീപിച്ചതെന്നും ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി ജോയിൻറ്​ കൺവീനർ ഡോ.എസ്​.ക്യു.ആർ ഇല്യാസ്​ അഭിപ്രായപ്പെട്ടു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babari masjid caseamicable solution for babry case
News Summary - Ayodhya dispute: Babri action panel rejects SC advice of amicable solution, BJP hails offer
Next Story