Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ: ക്ഷേത്ര...

അയോധ്യ: ക്ഷേത്ര നിർമാണമായപ്പോൾ കോൺഗ്രസി​െൻറ ഹിന്ദുത്വ വഴി

text_fields
bookmark_border
അയോധ്യ: ക്ഷേത്ര നിർമാണമായപ്പോൾ കോൺഗ്രസി​െൻറ ഹിന്ദുത്വ വഴി
cancel
camera_alt

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ ഭൂ​മി​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച്​ ഹ​നു​മാ​ൻ ഗ​ഢി​ക്ഷേ​ത്ര​ത്തി​ൽ പൊ​ലീ​സ്​ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര ശി​ലാ​സ്ഥാ​പ​ന വേ​ള​യി​ൽ ഹൈ​ന്ദ​വ വി​കാ​രം എ​തി​രാ​കാ​തി​രി​ക്കാ​ൻ അ​തി​ഹി​ന്ദു​ത്വ​ത്തി​െൻറ മ​റ​പ​റ്റി കോ​ൺ​ഗ്ര​സ്. രാ​മ​ക്ഷേ​ത്രം അ​യോ​ധ്യ​യി​ൽ ഉ​യ​ര​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സും ആ​ഗ്ര​ഹി​ക്കു​െ​ന്ന​ന്ന്​ മു​തി​ർ​ന്ന നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു. അ​തേ​സ​മ​യം, ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത ഭൂ​മി​യി​ലാ​ണ്​ രാ​മ​ക്ഷേ​ത്ര​മെ​ന്ന കാ​ത​ലാ​യ വി​ഷ​യ​ത്തി​നു നേ​രെ ക​ണ്ണ​ട​ച്ചു.

രാ​മ​നോ രാ​മ​േ​ക്ഷ​ത്ര​ത്തി​നോ ഇ​ന്ത്യ​യി​ൽ ന്യൂ​ന​പ​ക്ഷം അ​ട​ക്കം ആ​രും എ​തി​ര​ല്ല. എ​ന്നാ​ൽ, ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത​തി​െൻറ ഉ​ത്ത​ര​വാ​ദി​ക​ൾ ഇ​ന്നും നി​യ​മ​വ​ല​ക്ക്​ പു​റ​ത്തു നി​ൽ​ക്കു​േ​മ്പാ​ൾ​ത​ന്നെ, അ​തേ സ്ഥ​ല​ത്ത്​ ക്ഷേ​ത്രം പ​ണി തു​ട​ങ്ങു​ന്ന​ത്​ മ​ത​നി​ര​പേ​ക്ഷ, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്ക്​ നി​ര​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​​ക്ക​പ്പെ​ടു​ന്ന​ത്.

ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ക്ക​പ്പെ​ടു​ക വ​ഴി ഒ​രു വി​ഭാ​ഗ​ത്തി​െൻറ വി​ശ്വാ​സ​ത്തി​നും അ​ഭി​മാ​ന​ത്തി​നും മു​റി​വേ​റ്റ സം​ഭ​വ​മാ​യി​ട്ടു​കൂ​ടി രാ​ജ്യ​ത്തി​െൻറ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ ​ക്ഷേ​ത്ര​നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന പ​ക്ഷ​പാ​തം ചോ​ദ്യം ചെ​യ്യാ​ൻ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ്​ അ​ട​ക്കം പ​ല പാ​ർ​ട്ടി​ക​ളും മ​ടി​ക്കു​ന്നു.


ശ്രീ​രാ​മ​നെ​യും ഹി​ന്ദു​ക്ക​ളെ​യും ഒ​ന്ന​ട​ങ്കം ബി.​ജെ.​പി ഏ​റ്റെ​ടു​ക്കു​ന്ന വി​ധം രാ​മ​ക്ഷേ​ത്ര ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ്​ ന​ട​ക്കു​ന്നു. ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ലേ​ക്ക്​ കോ​ൺ​ഗ്ര​സി​നെ ക്ഷ​ണി​ച്ചി​ട്ടു​മി​ല്ല. എങ്കിലും ഹി​ന്ദു​ത്വ വ​ഴി​യി​ൽ കോ​ൺ​ഗ്ര​സും മ​റ്റും പാ​യു​ന്ന​താ​ണ്​ കാ​ഴ്​​ച. മ​ധ്യ​പ്ര​ദേ​ശ്​ മു​ൻ​മു​ഖ്യ​മ​​ന്ത്രി​മാ​രാ​യ ക​മ​ൽ​നാ​ഥ്, ദി​ഗ്​​വി​ജ​യ്​ സി​ങ്​ എ​ന്നി​വ​ർ​ക്കു ശേ​ഷം എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ഒ​രു കോ​​ൺ​ഗ്ര​സ്​ നേ​താ​വ്​ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ വെ​ള്ളി​ക്ക​ട്ട​യും സം​ഭാ​വ​ന​യും ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ലെ ചി​ല നേ​താ​ക്ക​ളും രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന വി​ധം പ്ര​സ്​​താ​വ​ന ന​ട​ത്തി.


ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​നെ പി​ന്തു​ണ​ക്കു​ന്ന​താ​ണ്​ യു.​പി​യു​ടെ പാ​ർ​ട്ടി ചു​മ​ത​ല വ​ഹി​ക്കു​ന്ന പ്രി​യ​ങ്ക​യു​ടെ പ്ര​സ്​​താ​വ​ന. രാ​മ​ൻ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്, രാ​ജ്യ​ത്തി​െൻറ ഐ​ക്യം, സൗ​ഹാ​ർ​ദം, സാ​ഹോ​ദ​ര്യം എ​ന്നി​വ​യു​ടെ ആ​ഘോ​ഷ​മാ​ക്ക​ണം ച​ട​ങ്ങ്​ എ​ന്നാ​ണ്​ പ്രി​യ​ങ്ക പ​റ​ഞ്ഞ​ത്. രാ​മ​നോ​ടും രാ​മ​ക്ഷേ​ത്ര​ത്തോ​ടും ഭ​ക്തി പ്ര​ക​ടി​പ്പി​ച്ച്​ നെ​ഹ്​​റു കു​ടും​ബാം​ഗം പ​ര​സ്യ പ്ര​സ്​​താ​വ​ന ന​ട​ത്തു​ന്ന​ത്​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ ആ​ദ്യ​മാ​ണ്.

ഓ​രോ ഇ​ന്ത്യ​ക്കാ​ര​െൻറ​യും സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ ക്ഷേ​ത്ര​നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ്​ ക​മ​ൽ​നാ​ഥ്​ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന. ബാ​ബ​രി മ​സ്​​ജി​ദി​െൻറ ത​ക​ർ​ച്ച​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യ പാ​ർ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ എ​ന്ന്​ എ.​ഐ.​എം.​ഐ.​എം നേ​താ​വ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി കു​റ്റ​പ്പെ​ടു​ത്തി. ഇ​പ്പോ​ഴെ​ങ്കി​ലും അ​വ​ർ ക​പ​ട​നാ​ട്യം ക​ള​ഞ്ഞ​തി​ൽ സ​​ന്തോ​ഷ​മു​ണ്ടെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congressbabri masjidHindutvaram mandir​AyodhyaRam Temple Ayodhya
Next Story