അയോധ്യ: അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: അയോധ്യക്ഷേത്ര വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. രാമക്ഷേത്രത്തിൽ ആരാധന നടത്താനുള്ള തെൻറ മൗലികാവകാശം അനുവദിക്കണമെന്നാണ് ആവശ്യം. ഇത് പിന്നീട് ഉന്നയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.െവെ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ബാബരി മസ്ജിദ് ഭൂമി തർക്കക്കേസിൽ നേരിട്ട് ബന്ധമില്ലാത്തവർ കക്ഷിചേരുന്നതും ഇടപെടുന്നതും കോടതി വിലക്കിയിരുന്നു. എന്നാൽ, കേസിൽ കക്ഷിചേരാത്ത സ്വാമി പ്രത്യേക റിട്ട് ഹരജിയാണ് നൽകിയത്. സ്വത്തവകാശത്തേക്കാൾ മുകളിലാണ് മൗലികാവകാശമായ ആരാധന സ്വാതന്ത്ര്യമെന്ന് സ്വാമി പറഞ്ഞു. ഹരജി അനുയോജ്യമായ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
