Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ: സമാധാനത്തോടെ...

അയോധ്യ: സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കി​േല്ല?

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ ത​ർ​ക്ക​ഭൂ​മി​ക്ക്​ പു​റ​ത്തു​ള്ള 67.7 ഏ​ക്ക​ർ സ്​​ഥ​ല​ത്ത്​ പൂ​ജ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി വെ​ള്ളി​യാ​ഴ്​​ച സു​പ്രീം​കോ​ട​തി ത​ള്ളി. രാ​ജ്യ​ത്ത്​ സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലേ​യെ​ന്ന്​ ഹ​ര​ജി​ക്കാ​ര​നോ​ട്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​ഗൊ​ഗോ​യി ചോ​ദി​ച്ചു. രാ​മ​ന​വ​മി ദി​ന​ത്തി​ല്‍ അ​യോ​ധ്യ​യി​ലെ ത​ര്‍ക്ക​മി​ല്ലാ​ത്ത ഭൂ​മി​യി​ല്‍ പൂ​ജ ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ണ്ഡി​റ്റ് അ​മ​ര്‍നാ​ഥ് മി​ശ്ര എ​ന്ന​യാ​ളാ​ണ്​ ഹ​ര​ജി സ​മ​ര്‍പ്പി​ച്ച​ത്.

അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി നേ​ര​ത്തെ ഹ​ര​ജി ത​ള്ളി അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് അ​മ​ര്‍നാ​ഥ് മി​ശ്ര സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി ത​ള്ളി​യ സു​​പ്രീം​കോ​ട​തി ഹൈ​കോ​ട​തി വി​ധി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​ശി​ക്ഷ ശ​രി​വെ​ച്ചു.

ബാ​ബ​രി മ​സ്ജി​ദ് ത​ര്‍ക്ക​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​നം മ​ധ്യ​സ്ഥ ച​ര്‍ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി അ​ടു​ത്തി​ടെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ജ​സ്​​റ്റി​സ്​ ഫാ​ഖി​ര്‍ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം ഖ​ലീ​ഫു​ല്ല അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​യെ​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyasupremcourtmalayalam news
News Summary - ayodhya case-Supremcourt
Next Story