അയോധ്യ: കോലാഹലങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsലഖ്നോ: വേണ്ടിവന്നാൽ രാമക്ഷേത്ര നിർമാണത്തിന് പ്രക്ഷോഭം ആരംഭിക്കുമെന്ന ആർ.എസ്.എസിെൻറ അപകടകരമായ ആഹ്വാനത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യം മാത്രമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. വിഷയത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായ രാഷ്ട്രീയ താൽപര്യം ഉന്നമിട്ടുള്ളതാണെന്ന് ഹിന്ദുത്വശക്തികളുടെ അക്ഷമ തെളിയിക്കുന്നുവെന്നും ബോർഡ് ജനറൽ സെക്രട്ടറി വാലി റഹ്മാനി അഭിപ്രായപ്പെട്ടു.
‘‘വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോപ്പുകൂട്ടലാണിത്. പേക്ഷ, ഇൗ സംഘടനകൾ ഇപ്പോൾ ചെയ്യുന്നതെെന്തന്ന് വ്യക്തമല്ല’’ -അദ്ദേഹം ലഖ്നോവിൽ പറഞ്ഞു. അവർ പറഞ്ഞ കാര്യത്തിനായി ആർ.എസ്.എസ് മുന്നേറ്റം നടത്തുകയാണെങ്കിൽ അത് രാജ്യത്ത് വലിയ കുഴപ്പങ്ങൾ വരുത്തിവെക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
1992ൽ ഹിന്ദു-മുസ്ലിം വിഭാഗീയത ഇന്നത്തെപ്പോലെ വ്യാപകമല്ലായിരുന്നു. അടുത്ത കാലത്ത് ഭിന്നത വല്ലാതെ കൂടിയിരിക്കുന്നുവെന്നും റഹ്മാനി കൂട്ടിച്ചേർത്തു. കോടതിവിധി വരുംവരെ എല്ലാവരും കാത്തിരിക്കണമെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് ഉത്തർപ്രദേശ് അധ്യക്ഷൻ മൗലാന അഷദ് റാഷിദി ആവശ്യപ്പെട്ടു. എന്താണോ കോടതിവിധി അത് സ്വീകരിക്കപ്പെടണം.