Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ: വഖഫ്​...

അയോധ്യ: വഖഫ്​ ബോർഡിനായി ഹാജരാവുന്ന അഭിഭാഷകന്​ ഭീഷണി

text_fields
bookmark_border
അയോധ്യ: വഖഫ്​ ബോർഡിനായി ഹാജരാവുന്ന അഭിഭാഷകന്​ ഭീഷണി
cancel

ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസിൽ വഖഫ്​ ബോർഡിന്​ വേണ്ടി ഹാജരാവുന്ന അഭിഭാഷകൻ രാജീവ്​ ധവാന്​ ഭീഷണി. 88 വയസുള്ള ചെന്നൈയിലെ പ്രൊഫസറാണ്​ അദ്ദേഹത്തിന്​ ഭീഷണിക്കത്തയച്ചത്​. ഇതിനെതിരെ രാജീവ്​ ധവാൻ സുപ്രീംകോടതിയെ സമീപിച്ചു.

ആഗസ്​റ്റ്​ 14ന്​ എൻ.ഷൺമുഖം എന്ന്​ പേരുള്ളയാളിൽ നിന്നാണ്​ ഭീഷണിയുണ്ടായതെന്ന്​ രാജീവ്​ ധവാൻ പറഞ്ഞു. ഇത്​ കൂടാതെ സഞ്ജയ്​ കലാൽ ബജ്​രംഗി എന്നയാളും ഭീഷണിപ്പെടുത്തിയെന്ന്​ രാജീവ്​ ധവാൻ കൂട്ടിച്ചേർത്തു.

1941 മുതൽ 50 ലക്ഷം തവണയെങ്കിലും ഞാൻ ഗായത്രി മന്ത്രം ജപിച്ചിട്ടുണ്ടാവും. 27,000 തവണയെങ്കിലും ഭഗവദ്​ ഗീത വായിച്ചിട്ടുണ്ടാവും. ആ നാവ്​ കൊണ്​ നിങ്ങളെ ഞാൻ ശപിക്കുന്നു. നിങ്ങൾ ചെയ്​ത തെറ്റിനുള്ള ശിക്ഷ ലഭിക്കും. നിങ്ങളുടെ കാഴ്​ച ശക്​തിയും കേൾവിശക്​തിയും ഇല്ലാതാവും. നിങ്ങളുടെ കുടുംബവും എൻെറ ശാപത്താൽ നശിച്ച്​ പോകുമെന്ന്​ പ്രൊഫസറായ ഷൺമുഖം എഴുതിയ കത്തിൽ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya casewaqf boardindia news
News Summary - Ayodhya case: Lawyer alleges threat from Chennai prof-India news
Next Story