കാർഷിക പ്രതിഷേധത്തിനിടെ മന്ത്രിയുടെ യോഗാപരിശീലനം
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ കാർഷിക പ്രതിഷേധം കൊടുമ്പിരി കൊള്ളുേമ്പാൾ കേന്ദ്ര കാർഷിക മന്ത്രി രാധാ മോഹൻ സിങ് യോഗ പരിശീലനത്തിൽ. യോഗാ ഗുരു ബാബാ രാംദേവിെൻറ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന യോഗാ പരിശീലന ക്യാമ്പിലാണ് മന്ത്രി രാധാ മോഹൻ പെങ്കടുക്കുന്നത്. ബിഹാറിലെ മോത്തിഹാരിയിലാണ് യോഗാ കാമ്പ് നടക്കുന്നത്.
ജൂൺ 21 ന് നടക്കാനിരിക്കുന്ന യോഗ ദിനാചരണത്തോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പിൽ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധിപേർ പെങ്കടുത്തിരുന്നു.
മധ്യപ്രദേശിൽ ചൊവ്വാഴ്ച പ്രക്ഷോഭക്കാർക്കെതിരെയുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ കാർഷിക സമരത്തെ ഗൗനിക്കുന്നില്ലെന്നും അതൊരു ഗൗരവതമായ വിഷയമായി പ്രധാനമന്ത്രിയോ മറ്റ് മന്ത്രിസഭാംഗങ്ങളോ പരിഗണിക്കുന്നില്ലെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാൻ ആരോപിച്ചു. കേന്ദ്ര കാർഷിക മന്ത്രി മസ്ദോറിൽ എത്തുകയോ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
