Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലണ്ടനിലെ ഇന്ത്യൻ...

ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫിസ് ആക്രമണ കേസ് പ്രതി അവതാർ ഖണ്ഡ മരിച്ചു

text_fields
bookmark_border
avtar singh khanda
cancel

ലണ്ടൻ: യു.കെയിലെ ഇന്ത്യൻ ഹൈകമീഷൻ ആസ്ഥാനം ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ അവതാർ സിങ് ഖണ്ഡ മരിച്ചു. ബിർമിങ്ഹാമിലെ സാൻഡ് വെൽ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. മെഡിക്കൽ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. വിഷം ഉള്ളിൽച്ചെന്നാണ് ഖണ്ഡ മരിച്ചതെന്നും അതിനാൽ അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയാണെന്ന് അനുയായികൾ അറിയിച്ചു.

ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ ആരോപിച്ചു. രക്താർബുദ രോഗിയായ ഖണ്ഡയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനിലെത്തി ദേശീയപതാകയെ അപമാനിച്ച സംഭവത്തിൽ ഖണ്ഡയുൾപ്പടെ മൂന്ന് പേരെ എൻ.ഐ.എ തിരിച്ചറിഞ്ഞിരുന്നു. മാർച്ച് 19നായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഹൈകമീഷൻ ഓഫിസിൽ അക്രമം അരങ്ങേറുമെന്ന് യു.കെ ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

ഖണ്ഡയുടെ പിതാവും ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് നേതാവായിരുന്നു. 1991ൽ സുരക്ഷാസേന ഖണ്ഡയുടെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സ്റ്റുഡന്റ് വിസയിലാണ് ഖണ്ഡ യു.കെയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Avtar Khanda
News Summary - Avtar Khanda, face of March 19 protest at Indian high commission in London, is dead
Next Story