Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരന്മാരുടെ മൂത്രം...

പൗരന്മാരുടെ മൂത്രം ശേഖരിച്ച്​ യൂറിയ ഉൽപാദിപ്പിച്ചാൽ കീടനാശിനി ഇറക്കുമതി തടയാം -ഗഡ്​കരി

text_fields
bookmark_border
Nitin-Gadkari.
cancel

നാഗ്​പൂർ: രാജ്യത്തെ എല്ലാ പൗരൻമാരുടെയും മൂത്രം ശേഖരിച്ച്​ അതിൽ നിന്നും യൂറിയ ഉൽപാദിപ്പിച്ച്​ രാജ്യത്തേക്കു ള്ള യൂറിയ കീടനാശിനി ഇറക്കുമതി കുറക്കണമെന്ന്​ കേന്ദ്ര മന്ത്രി നിതിൻ ഗഡ്​കരി. നാഗ്പൂർ മുനിപ്പിൽ കോർപ്പറേഷ​​െൻറ യങ്​ ഇന്നവേഷൻ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്​കരി. മനുഷ്യ​​െൻറ മൂത്രത്തിൽ നിന്ന് ജൈവ ഇന്ധനങ്ങൾ ഉണ്ടാക്കാമെന്നും അമോണിയം സൾഫേറ്റും നൈട്രജനും മൂത്രത്തിൽ നിന്ന് വേർതിരിച്ചെടുക്കാമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്​തമാക്കി.

വിമാനത്താവളങ്ങളിൽ മൂത്രം ശേഖരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നമ്മൾ വലിയ തോതിൽ യൂറിയ ഇറക്കുമതി ചെയ്​ത്​ കൊണ്ടിരിക്കുകയാണ്​. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി ചെയ്യുന്നത് പൂർണമായും ഒഴിവാക്കാം -ഗഡ്കരി പറഞ്ഞു. എന്നാൽ ഇത്തരം നൂതന ആശയങ്ങളോട് മറ്റുള്ളവർ താൽപര്യ കാണിക്കുന്നില്ല എന്ന പരാതിയും ഗഡ്​കരിക്ക്​ ഉണ്ട്​. സ്വന്തം മൂത്രം താൻ ശേഖരിക്കാറുണ്ടെന്നും ദില്ലിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിൽ ഇത് വളമായി ഉപയോഗിക്കാറുണ്ടെന്നും മുമ്പ്​ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkariurea planurination
News Summary - ave Asked For Storage Of Urine At Airports Nitin Gadkari's Urea Plan-music
Next Story