ആദിവാസി ശാക്തീകരണം; ഓട്ടോറിക്ഷാ വായ്പാ പദ്ധതി പ്രഖ്യാപിച്ച് ത്രിപുര ജില്ല കൗൺസിൽ
text_fieldsഅഗർത്തല: ആദിവാസി ശാക്തീകരണത്തിന്‍റെ ഭാഗമായി ഓട്ടോറിക്ഷാ വായ്പാ പദ്ധതിയുമായി ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ (ടി.ടി.എ.എ.ഡി.സി) രംഗത്ത്. ടിപ്ര-ഹാം (ത്രിപുര ഇൻഡിജീനിയസ് പീപ്പിൾസ് ലൈവ് ലിഹുഡ് റീസോർസ് അസിസ്റ്റന്‍റ് ആൻഡ് ഹെൽപ് ഫോർ അഡ്വാൻസ്മെന്‍റ് ഓഫ് മൈക്രോ എന്റര്‍പ്രെനര്‍ഷിപ്പ്) എന്നാണ് ഓട്ടോറിക്ഷാ വായ്പാ പദ്ധതിയുടെ പേര്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പാണ് തദ്ദേശവാസികളുടെ ഉപജീവനത്തിനും മൈക്രോ എന്റര്‍പ്രെനര്‍ഷിപ്പിനുള്ള സഹായവും പ്രഖ്യാപിച്ചത്. കുറഞ്ഞ പലിശ നിരക്കിൽ ഗ്രാമീണ് ബാങ്ക് വായ്പ ലഭ്യമാക്കും. വായ്പയിൽ 20 ശതമാനം സബ്‌സിഡിയാണ്. ഓട്ടോറിക്ഷയുടെ മൊത്തം വിലയുടെ 15 ശതമാനം ഗുണഭോക്താക്കൾ നൽകണം. അപേക്ഷകർ 21-45 ഇടയിൽ പ്രായമുള്ള ടി.ടി.എ.എ.ഡി.സി പ്രദേശത്ത് സ്ഥിര താമസക്കാരായിരിക്കണമെന്നുമാണ് നിബന്ധന.
സംരംഭകത്വം അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുന്നതായും സബ്‌സിഡിയുള്ള വാഹന വായ്പ ആവശ്യമുള്ളവർക്ക് ടിപ്ര -ഹാമിന്റെ പോർട്ടലിൽ അപേക്ഷിക്കാമെന്നും ഭരണകക്ഷിയായ ടിപ്ര മോതയുടെ സ്ഥാപകൻ പ്രദ്യോത് കിഷോർ ദേബർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

