Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകന്‍റെ മരണം:...

കർഷകന്‍റെ മരണം: ഞെട്ടിക്കുന്ന വെളി​പ്പെടുത്തലുമായി ബന്ധുക്കൾ

text_fields
bookmark_border
കർഷകന്‍റെ മരണം: ഞെട്ടിക്കുന്ന വെളി​പ്പെടുത്തലുമായി ബന്ധുക്കൾ
cancel
camera_alt

റിപ്പബ്ലിക്​ ദിനത്തിൽ കർഷക സമരത്തിനിടെ കൊല്ല​പ്പെട്ട നവ്​രീത് സിങ്​. മുഖത്ത്​ വെടിയേറ്റത്​ പോലുള്ള മുറിവ്​

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിനത്തിൽ കർഷക സമരത്തിനിടെ നവ്​രീത് സിങ്​ എന്ന യുവാവ്​ കൊല്ല​പ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കൾ. ദേഹത്ത്​ വെടിയേറ്റ പാടുണ്ടെന്ന്​ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്​ത ഡോക്​ടർ പറഞ്ഞതായി നവ്​രീതിന്‍റെ മുത്തച്ഛൻ ഹർദീപ് സിങ്​ ദിബ്​ദിബ പറഞ്ഞു. എന്നാൽ ഇക്കാര്യം തങ്ങൾക്ക്​ പുറത്ത്​ പറയാൻ കഴിയില്ലെന്ന്​ ഡോക്​ടർ അറിയിച്ചതായും​ 'ദി വയർ' ഓൺലൈൻ മാഗസിനോട്​ ഹർദീപ് പറഞ്ഞു. . മൃതദേഹത്തിന്‍റെ വിഡിയോ ദൃശ്യവും ഇവർ പുറത്തുവിട്ടു.

"വെടിയേറ്റ പരിക്ക് അവർ വ്യക്തമായി കണ്ടിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. വെടിയുണ്ട തറച്ച അടയാളം ദേഹത്ത്​ കണ്ടെങ്കിലും തങ്ങളുടെ 'കൈകൾ കെട്ടിയിട്ടിരിക്കുന്നതിനാൽ' ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന് ഞങ്ങൾ നവ്​രീതിന്‍റെ ശരീരം സമാധാനപരമായി സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വെടിയേറ്റ വിവരം പറയാതെ ഞങ്ങൾ വഞ്ചിക്കപ്പെട്ടു" -ഹർദീപ് സിങ്​ ആരോപിച്ചു.

അമിത വേഗതയിലെത്തിയ ട്രാക്​ടർ ബാരിക്കേഡിൽ ഇടിച്ച്​ മറിയുന്ന വിഡിയോ പങ്കുവെച്ച്,​ ഇതാണ്​ മരണ കാരണമെന്ന്​ ഡൽഹി പൊലീസ്​ അവകാശപ്പെട്ടിരുന്നു. കൂടാതെ, വെടിയേറ്റാണ്​ മരിച്ചതെന്ന്​ ആരോപിച്ച ശശി തരൂർ എം.പി, രാജ്​ദീപ്​ സർദേശായി തുടങ്ങി എട്ടുപേർക്കെതിരെ രാജ്യ​​േ​ദ്രാഹ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, ​പൊലീസ്​ വിശദീകരണം കർഷകർ പൂർണമായും തള്ളി. നവ്​രീതിന്​ വെടിയേറ്റ്​ നിയന്ത്രണം നഷ്​ടപ്പെട്ടാണ് ട്രാക്​ടർ മറിഞ്ഞതെന്ന്​ ദൃക്​സാക്ഷികളായ കർഷകകരെ ഉദ്ധരിച്ച്​ 'ദി വയർ' റിപ്പോർട്ട്​ ചെയ്​തു. ഇത്​ ശരിവെക്കുന്നതാണ്​ ​പോസ്റ്റ്​മോർട്ടം നടത്തിയ ഡോക്​ടർമാർ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ.

രാംപൂരിലെ ജില്ലാ ആശുപത്രിയിലാണ്​ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്​. ജനുവരി 27ന് പുലർച്ചെ രണ്ടുമണിക്ക് മെഡിക്കൽ ഓഫിസർ തയ്യാറാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്നുണ്ടായ ഷോക്കും രക്തസ്രാവവുമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്​. ദേഹത്ത്​ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്ന പരാമർശം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്​. ഒന്ന് താടിയിലും മറ്റൊന്ന് ചെവിക്ക് പിന്നിലുമാണ്.

"ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബുള്ളറ്റ് എന്ന വാക്ക് നേരിട്ട് പരാമർശിച്ചിട്ടില്ല. നിലവിലെ ഭരണകൂട സാഹചര്യങ്ങൾ കണക്കിലെടുത്താൽ​ അവരെ കൊണ്ട്​ കഴിയുംവിധം അവർ എഴുതിയിട്ടുണ്ട്​. ഞങ്ങൾ അഭിഭാഷകനെ വെച്ച്​ കോടതിയിൽ ഇക്കാര്യം തെളിയിക്കും' - ഹർദീപ്​ പറഞ്ഞു.

"മൃതദേഹം കണ്ട എല്ലാവർക്കും അത് വെടിയുണ്ടയേറ്റ പാടാണെന്ന്​ മനസ്സിലാകും. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരിലൊരാളും ഇത് വെടിയുണ്ടയേറ്റ പരിക്കാണെന്ന്​ പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന് ഇത് എഴുതാൻ കഴിയില്ല" നവ്​രീത്തിന്‍റെ പിതാവ് 46 കാരനായ വിക്രം രീത് സിങ്​ പറഞ്ഞു. "ഫെബ്രുവരി നാലിന്​ അന്ത്യകർമങ്ങൾ പൂർത്തിയാക്കും. തുടർന്ന് നിയമനടപടിയുമായി മുന്നോട്ട് പോകും" അദ്ദേഹം കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policetractor paradeNavreet Singh
Next Story