ജനാധിപത്യമല്ല ഒരു കുടുംബത്തിന്‍റെ ഏകാധിപത്യമാണ് അപകടത്തിലായിരിക്കുന്നത് -അമിത് ഷാ
text_fieldsന്യൂഡൽഹി: ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യമല്ല ഒരു കുടുംബത്തിന്‍റെ ഏകാധിപത്യമാണ് അപകടത്തിലായിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ കൗഷംബിയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു എന്ന് അവർ പറയുന്നു. രാജ്യത്തെ ജനാധിപത്യമല്ല അപകടത്തിലായിരിക്കുന്നത്, കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളുടെ രാഷ്ട്രീയമാണ് അപകടത്തിലായിരിക്കുന്നത്. അപകടത്തിലാകുന്നത് ഇന്ത്യയുടെ ജനാധിപത്യമല്ല, നിങ്ങളുടെ കുടുംബത്തിന്റെ ഏകാധിപത്യമാണ്.' -അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് പാർലമെന്‍റ് നടപടികൾക്ക് തടസം വരുത്തിയ പ്രതിപക്ഷ പാർട്ടികളോട് രാജ്യം പൊറുക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് ഷാ ഉത്തർപ്രദേശിലെത്തിയത്.

