Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാ​ട്ടോ ഡ്രൈവറായ അച്ഛൻ...

ഒാ​ട്ടോ ഡ്രൈവറായ അച്ഛൻ ഒപ്പം നിന്നു; മകന്‍റെ സ്വപ്​നം ഇനി 'ആകാശംമു​ട്ടെ പറക്കും'

text_fields
bookmark_border
ഒാ​ട്ടോ ഡ്രൈവറായ അച്ഛൻ ഒപ്പം നിന്നു; മകന്‍റെ സ്വപ്​നം ഇനി ആകാശംമു​ട്ടെ പറക്കും
cancel

വിശാഖപട്ടണം: ഹൈദരാബാദിലെ ദുണ്ടിഗലിലെ എയർഫോഴ്‌സ് അക്കാദമിയിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദദാനച്ചടങ്ങിൽ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു വിശാഖപട്ടണം സ്വദേശിയായ ജി.ഗോപിനാഥ്​. ഫ്ലൈയിംഗ് ഓഫീസറായി ചുമതലയേൽക്കു​േമ്പാഴും ഗോപിനാഥ്​ എന്ന ആ മകന്‍റെ മനസിൽ ഓ​ട്ടോ ഡ്രൈവറായ അച്ഛൻ മടിയിലിരുത്തി കൊണ്ടുപോയി കാണിച്ച കാഴ്ചകളായിരുന്നു.

കഴിഞ്ഞ 25 വർഷമായി ഒാ​ട്ടോ ഓടിക്കുന്ന സൂരിബാബുവിന്‍റെ അധ്വാനത്തിന് ഫാദേഴ​്​സ്​ ഡേയിൽ മകൻ നൽകിയ സമ്മാനം കൂടിയായിരുന്നു ഒരർത്ഥത്തിൽ​ ഈ ബിരുദദാനചടങ്ങ്​. വിശാഖ്​ അരിലോവയിലെ എസ്‌.ഐ‌.ജി നഗറിൽ താമസിക്കുന്ന സൂരിബാബു കഴിഞ്ഞ 25 വർഷമായി ഓട്ടോ ഡ്രൈവറാണ്​.ആ മനുഷ്യന്‍റെ മകനാണ്​ ഇക്കുറി തെലുങ്ക്​ മണ്ണിൽ നിന്നും ഫ്ലൈയിംഗ് ഓഫീസറായി ചുമത​ലയേൽക്കുന്ന ഏക വ്യക്​തിയായ​ ജി.ഗോപിനാഥ്.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അച്ഛൻ ത​ന്‍റെ സ്വപ്​നങ്ങൾക്കൊപ്പം നിന്നുവെന്ന്​ മകൻ ഓർക്കുന്നു. രാത്രിയ​ും പകലും ആ മനുഷ്യൻ എനിക്ക്​ വേണ്ടി തെരുവിൽ ഓ​ട്ടോറിക്ഷയുമായി അലഞ്ഞു.

ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ സഹോദരന് വ്യോമസേനയിൽ ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നതായി സഹോദരി ഗൗരി പറയുന്നു.സഹോദരൻ വിശാഖ് ഡിഫൻസ് കോളേജിൽ നിന്ന് ഇന്‍റർമീഡിയറ്റ്​ കഴിഞ്ഞു.ഒരു ദിവസം ​ൈഫ്ലയിങ്​ ഓഫീസറാകുമെന്ന ആത്മവിശ്വാസമുള്ളതിനാലാണ് അദ്ദേഹം വ്യോമസേനയിൽ എയർമാനായി ചേർന്നതെന്നും സഹോദരി പറയുന്നു.


സ്വന്തം പഠനത്തിനുള്ള ​പണം കണ്ടെത്തുന്നതിനായാണ്​ അത്തരമൊരു തെരഞ്ഞെടുപ്പ്​ നടത്തിയതെന്ന്​ ഗോപിനാഥ്​ പറയുന്നു.കാരണം അച്ഛൻ അത്രയുമധികം പ്രയാസപ്പെടുന്നുണ്ടായിരുന്നു.രാത്രി വളരെ വൈകി ഉറങ്ങുകയും അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു. ഓ​ട്ടോറിക്ഷയുമായി പോകാൻ തണുപ്പും മഴയുമൊന്നും അച്ഛന്​​​ തടസമായില്ലെന്ന്​ ഗോപിനാഥ്​ പറയുന്നു.

മക്കളുടെ സ്വപ്​നവും ​സന്തോഷവും സാക്ഷാത്​കരിക്കാൻ ലോകത്തിലെ എല്ലാ മാതാപിതാക്കളും കഠിനമായി അധ്വാനിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്​​.അത്​ ഞാൻ എന്‍റെ അച്ഛനിലൂടെ അനുഭവിച്ച്​ അറിഞ്ഞതാണ്, ഗോപിനാഥ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world fathers dayflying officer
News Summary - auto driver’s son becomes IAF flying officer
Next Story