Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോയിൽ സിനിമയും ഹെഡ്‌ഫോണും ധരിച്ച് ഡ്രൈവിങ്; ‘സഞ്ചരിക്കുന്ന മരണക്കെണി’യെന്ന് പൊലീസ്

text_fields
bookmark_border
ഓട്ടോയിൽ സിനിമയും ഹെഡ്‌ഫോണും ധരിച്ച് ഡ്രൈവിങ്; ‘സഞ്ചരിക്കുന്ന മരണക്കെണി’യെന്ന് പൊലീസ്
cancel

ഹൈദരാബാദ്: ഓട്ടോറിക്ഷയോടിക്കുമ്പോൾ രണ്ട് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് അതിലൊന്നിൽ സിനിമയും മറ്റേതിൽ വഴി നോക്കലും നടത്തിയ ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർശന മുന്നറിയിപ്പുമായി ഹൈദരാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനർ. റോഡ് സുരക്ഷ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, ഡ്രൈവറുടെ ഈ രീതിയെ 'സഞ്ചരിക്കുന്ന മരണക്കെണി' എന്നാണ് വിശേഷിപ്പിച്ചത്.

യാത്രക്കാരൻ ഒപ്പമുണ്ടായിരിക്കെ, ഡ്രൈവറുടെ കണ്ണിന് നേരെ ഉയരത്തിൽ രണ്ട് മൊബൈൽ ഫോണുകൾ ഘടിപ്പിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ഫോണിൽ നാവിഗേഷനും മറ്റേതിൽ സിനിമയും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഇതുകൂടാതെ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ വലിയ ഹെഡ്‌ഫോണുകൾ കാതിൽ വെച്ചിട്ടുമായിരുന്നു ഡ്രൈവറുടെ യാത്ര. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമീഷണറുടെ ഇടപെടൽ. "കണ്ണിന് നേരെ രണ്ട് ഫോണുകൾ; ഒന്നിൽ ലക്ഷ്യസ്ഥാനത്തേക്കുള്ള നാവിഗേഷൻ റൂട്ട്, മറ്റേതിൽ നോൺ-സ്റ്റോപ്പ് വിനോദത്തിനായി സിനിമ! കാതിലോ പുറംലോകത്തെ ശബ്ദങ്ങൾ പൂർണ്ണമായും തടയുന്ന വലിയ ഹെഡ്‌ഫോണുകളും," എന്ന് സജ്ജനർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.


ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയൊരു അപകടത്തിന് കാരണമാകാമെന്നും ഡ്രൈവിങിനിടയിൽ സിനിമ കാണുന്നതും ഹെഡ്‌ഫോൺ ധരിക്കുന്നതും പൊറുക്കാനാവാത്ത കുറ്റമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മോട്ടോർ വാഹന നിയമപ്രകാരം ഇത് അപകടകരമായ ഡ്രൈവിങിന്റെ പരിധിയിൽ വരുമെന്നും വൻ തുക പിഴ ഈടാക്കാനും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ഇത് കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വ്യക്തിപരമായ വിനോദങ്ങൾക്കായി യാത്രക്കാരുടെ ജീവൻ പണയവെക്കരുതെന്നും ഓട്ടോറിക്ഷകളെ തിയേറ്ററുകളാക്കി മാറ്റരുതെന്നും അദ്ദേഹം ഡ്രൈവർമാരെ ഓർപ്പിച്ചു. വാഹനമോടിക്കുമ്പോൾ ഇയർഫോണുകളോ ഹെഡ്‌ഫോണുകളോ മൊബൈൽ ഫോണുകളോ ഉപയോഗിക്കുന്നത് ജീവന് തന്നെ ഭീഷണിയാണെന്നും ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർ മടിക്കാതെ പ്രതികരിക്കണമെന്നും കമീഷണർ ആവശ്യപ്പെട്ടു. ഡ്രൈവർമാർ ഫോൺ ഉപയോഗിക്കുകയോ ഹെഡ്‌ഫോൺ ധരിക്കുകയോ ചെയ്താൽ യാത്രക്കാർ ഉടൻ തന്നെ അത് ചോദ്യം ചെയ്യണമെന്നും അനുസരിച്ചില്ലെങ്കിൽ 112 എന്ന എമർജൻസി ഹെൽപ്‌ലൈനിൽ വിളിച്ച് വിവരം പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Auto Driver Watching Movie with Headphones: Police Call it 'Moving Death Trap'
Next Story