വാങ്ചുകിന്റെ അറസ്റ്റ് ന്യായീകരിച്ച് അധികാരികൾ
text_fieldsസോനം വാങ്ചുക്
ന്യൂഡൽഹി: ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തതതിനെ ന്യായീകരിച്ച് ലേ ജില്ല മജിസ്ട്രേറ്റ് സുപ്രീംകോടതിയിൽ. വാങ്ചുക് ദേശസുരക്ഷയെ ബാധിക്കും വിധമാണ് പ്രവർത്തിച്ചതെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികൾ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിച്ചെന്നും തന്റെ ഉത്തരവിനെ ന്യായീകരിച്ചുള്ള സത്യവാങ്മൂലത്തിൽ മജിസ്ട്രേറ്റ് പറയുന്നു.
നിയമവിരുദ്ധമായല്ല അറസ്റ്റും തടവും. എല്ലാം പാലിച്ചായിരുന്നു സെപ്റ്റംബർ 26ന് ദേശീയ സുരക്ഷ നിയമ പ്രകാരമുള്ള നടപടി. ലഡാകിന് സംസ്ഥാന പദവി, ആറാം പട്ടിക പ്രകാരമുള്ള പദവി തുടങ്ങിയവ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അക്രമാസക്തമാവുകയും നാലുപേർ മരിക്കുകയും ചെയ്തിരുന്നു. 100ഓളം പേർക്ക് പരിക്കും പറ്റി.
വാങ്ചുകിനെ രാജസ്ഥാനിലുള്ള ജോധ്പുർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ അദ്ദേഹം ഏകാന്ത തടവുകാരനല്ലെന്നും എല്ലാ അവകാശങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് സുപ്രീംകോടതിയിൽ പറഞ്ഞു. ദേശീയ സുരക്ഷ നിയമപ്രകാരമുള്ള വാങ്ചുകിന്റെ തടവ് ചോദ്യം ചെയ്ത് ഭാര്യ ഗീതാഞ്ജലി ആങ്മോ ഉന്നത കോടതിയിൽ നൽകിയ ഹരജിയിലുള്ള പ്രതികരണമായാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

